ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്‍കാസ് സൂപ്പര്‍ കപ്പ് ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 1 ശനിയാഴ്ച കിക്ക്‌ ഓഫ് ചെയ്യുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update
all india sevens football

ഫുജൈറ: കാൽപന്ത് കളിയുടെ ആവേശം പ്രവാസലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നതിനായി ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്‍കാസ് സൂപ്പര്‍ കപ്പ് ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 1 കിക്ക്‌ ഓഫ് ചെയ്യുന്നു. 

Advertisment

ഏപ്രിൽ 19 ശനിയാഴ്ച ഫുജൈറയിലെ ജമാഹീർ ഫുട്ബോൾ ഗൗണ്ടിൽ വൈകീട്ട് 7 മണിക്ക് കിക്ക്‌ ഓഫ് ചെയ്ത് ആരംഭിക്കുന്ന ഇന്‍കാസ് സൂപ്പര്‍ കപ്പ് സീസൺ 1 ൽ യുഎഇയിലെ പ്രകൽഭരായ 16 ടീമുകൾ പങ്കെടുക്കുന്നു.

ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ആവേശോജ്ജ്വലമായ ഫുട്ബോൾ ടൂർണ്ണമെന്റിൽ യുഎഇയിലെ മുഴുവൻ ഫുട്‌ബോൾ പ്രേമികളും ഇൻകാസിന്റെ നേതാക്കളും മറ്റുഎല്ലാ ജില്ലാ കമ്മറ്റിക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment