ദുബായ്: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിദ്യാഭാസ വിചക്ഷണനുമായ ഡോ. ജോർജ്ജ് ഓണക്കൂറിനെ അക്കാഫ് ദുബായിൽ ആദരിച്ചു.
മാറുന്ന കാലത്ത് എഴുത്തും വായനയും സജീവമാക്കി ലഹരി ഉൾപ്പെടെയുള്ള മഹാ വിപത്തുകളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലേക്ക് അക്കാഫ് ഇവന്റ്സ് ഉൾപ്പെടെയുള്ള സംഘടനകൾ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും പ്രവാസ ഇടങ്ങളിലെ എഴുത്തിനെ ഗൗരവമായി പരിഗണിക്കുകയും ചെയ്യുന്ന akcaf events പരിപാടികളോടുള്ള മമത അദ്ദേഹം അറിയിച്ചു.
ദുബായ് അൽ നഹ്ദയിൽ വെച്ച് നടന്ന ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, വൈസ് പ്രസിഡന്റ് അഡ്വ:ഹാഷിക് തൈക്കണ്ടി, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ലിറ്റററി ക്ലബ് ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ, ജയപ്രകാശ്, സൗമ്യ, ആദർശ് റിയോ ജോർജ് എന്നിവർ സംബന്ധിച്ചു.
അക്കാഫ് എക്സിക്യൂട്ടീവ് അംഗവും ലിറ്റററി അസോസിയേഷൻ കൺവീനറുമായ അജിത് കണ്ടല്ലൂരിന്റെ ചെറുകഥാ സമാഹാരം ഇസബെല്ല ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി.