സ്വയം മെച്ചപ്പെടുത്തൽ: ഒരു തുടർച്ചയായ പ്രക്രിയ - കണ്ണൂർ ജില്ല എസ് വൈ എസ് അൽ മഖർ അബുദാബി ചാപ്റ്റർ  ടീ ടോക്ക് സംഗമം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
tea talk debate

അബുദാബി:  ജീവിതത്തിലും തൊഴിൽ മേഖലയിലും മെച്ചപ്പെടാൻ സ്വയം അപ്ഡേറ്റ് ചെയ്യണമെന്നും അതിനു വേണ്ടി പഠനത്തിനു കൂടുതൽ സമയം ചിലവഴിക്കണമെന്നും അതിന് തുടർച്ച വേണമെന്നും കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീ ടോക്കിൽ അപ്ഡേറ്റ് യുവർ സെൽഫ് എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമം അഭിപ്രായപെട്ടു.  

Advertisment

പുതിയ കാലത്തെ മുന്നിൽ കണ്ടുള്ള പഠനത്തിന് വിദ്യാർത്ഥി കൂടുതൽ പ്രാമുഖ്യം നൽകണമെന്നും സംഗമം ഉന്നയിച്ചു.

കണ്ണൂർ ജില്ല എസ് വൈ എസ് അൽ മഖർ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ അബ്ദുള്ള വടകര,  കാസിം പുറത്തിൽ, അശ്‌റഫ് മന്ന, അബ്ദുറഹീം പാനൂർ, അബ്ദുല്ലത്തീഫ് ഹാജി തെക്കുംബാട്, അബൂബക്കർ അസ്ഹരി, ഷുഹൈബ് അമാനി, അസ്ഫാർ മാഹി, യാസിർ വേങ്ങര, ശിഹാബ് സഖാഫി നാറാത്ത് എന്നിവർ സംസാരിച്ചു.

Advertisment