'പൾസ് ലീഡേഴ്ഡ് ക്യാമ്പ് 25' അബുദാബി ഐസിഎഫ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
pulse leaders camp

അബുദാബി: അൽ ഫലാഹ് ഫിവിഷൻ ഐസിഎഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട യൂനിറ്റ് കാബിനറ്റ് സെനറ്റ് അംഗങ്ങൾക്കായി ലീഡേഴ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. 

Advertisment

വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും ഇടപെടലുകളും അരുതായ്മകളിൽ നിന്നും മോചിപ്പിച്ച് കറ കളഞ്ഞതാക്കലാണ് ഒരു ലീഡറുടെ ഉത്തരവാദിത്വം എന്ന് പൾസ് ലീഡേഴ്സ് ക്യാമ്പിൽ കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പറഞ്ഞു. 

ദ ഇന്നർ റവലൂഷ്യൻ സെഷനിൽ “ മാറ്റം അകത്ത് ആരംഭിക്കുന്നു “ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് ലീഡർഷിപ് ഇൻ ആക്ഷൻ എന്ന സെഷനിൽ “ നേതൃത്വം പരിപാടിയില്ല പണിയാണ് “ എന്ന വിഷയം ഐസിഎഫ് ഐ സി സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്രയും വാല്യു ദാറ്റ് ലീഡ് എന്ന സെഷനിൽ”നിലപാടുള്ള നേതാക്കൾ “ എന്ന വിഷയം ഐസിഎഫ് ഐ സി സെക്രട്ടറി ഹമീദ് പരപ്പയും സംസാരിച്ചു.

ഖവാതിം ആത്മീയം അഷറഫ് സഅദിയും താളചിലമ്പ് ആക്ടിവിറ്റി ഷുഐബ് ബേക്കലും നേതൃത്വം നൽകി. അൽ ഫലാഹ് ഡിവിഷനിലെ 5 യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

അബുദാബി ഐസിഎഫ് റീജിയൺ ജനറൽ സെക്രട്ടറി ഹഖീം വളക്കൈ പൾസ് ലീഡേഴ്സ് ക്യാമ്പ് ഉൽഘാടനം ചെയ്തു. ഐസിഎഫ് നാഷണൽ സെക്രട്ടറി ഷാഫി പട്ടുവം, റീജിയൺ സെക്രട്ടറി ഇബ്രാഹിം പൊന്മുണ്ടം, നാസർ മാസ്റ്റർ, സലാം ഇർഫാനി എന്നിവര്‍ ആശംസ അറിയിച്ചു.

ഷബീർ അലി അധ്യക്ഷത വഹിച്ചു, ഫഹദ് സഖാഫി സ്വാഗതവും ജാബിർ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.