വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസിന്‍റെ 2025-2027 കാലയളവിലേയ്ക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു

author-image
ഗള്‍ഫ് ഡസ്ക്
New Update
wmc sharjah province

ഷാര്‍ജ: “വൺ ടീം വൺ സ്‌പിരിറ്റ്” എന്ന ആശയത്തെ ആധാരമാക്കി വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് വിപുലമായി സംഘടിപ്പിച്ച ചടങ്ങിൽ 2025-2027 കാലയളവിനുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു.

Advertisment

ചെയർമാനായി രവീന്ദ്രൻ, പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി വിശാഖ് മോഹൻ, ട്രഷറർ സന്തോഷ് നായർ, വുമൺസ് ഫോറം ചെയർവുമൺ വിനയ റെജി, വുമൺസ് ഫോറം പ്രസിഡന്റ് അഞ്ജന വിശാഖ്, വുമൺസ് ഫോറം സെക്രട്ടറി രശ്മി സന്തോഷ്, വുമൺസ് ഫോറം ട്രഷറർ ശാന്തി പ്രേം എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. 

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി പുതുതായി അംഗമായവർ പ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി ഷാർജ പ്രൊവിൻസിന്റെ ഭാഗമാകുകയും ചെയ്തു.

പുതിയ ഭാരവാഹികൾക്കുള്ള സത്യവാചകം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ ചൊല്ലിക്കൊടുത്തു. പുതിയ മെമ്പേഴ്സിനുള്ള പ്രതിജ്ഞ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ നൽകി.

കഴിഞ്ഞ കാലഘട്ടത്തിൽ പ്രവര്‍ത്തിച്ച ഭാരവാഹികളായ സി.എ. ബിജു, വിനേഷ് മോഹൻ, സവാൻ കുട്ടി, അജിത് കുമാർ, അനിൽ കുമാർ, വിശാഖ് മോഹൻ, മിലാന അജിത്, രശ്മി വിനേഷ്, ഷീബ ബിജു എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ പ്രധാന നേതാക്കളായ എസ്തർ ഐസക്, സി.യു. മത്തായി, തോമസ് ജോസഫ്, ലാൽ ഭാസ്കർ, വി.എസ്. ബിജു കുമാർ, ചാക്കോ ഊളക്കാടൻ,ജോസ്, സോണി ലാൽ എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന് നിറവും ഊർജവും നൽകിയതു ഷാർജ പ്രൊവിൻസിലെ മെമ്പേഴ്സിന്റെ വൈവിധ്യമാർന്ന കലാപരിപാടികളാണ്. കുട്ടികളുടെയും മുതിർന്നവരുടെയും പ്രകടനങ്ങൾ ചടങ്ങിന് പ്രത്യേക ഉണർവേകി.

Advertisment