ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിന്റെയും, പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും ബ്രോഷർ പ്രകാശനം ചെയ്തു

New Update
incas sharjah brochure released

ഷാർജ: ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിന്റെയും, പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും ബ്രോഷർ പ്രകാശനം ഇൻകാസ് യുഎഇ കമ്മിറ്റി സെക്രട്ടറി അഡ്വ.അൻസാർ താജ് നിർവ്വഹിച്ചു.

Advertisment

ചടങ്ങിൽ ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. നവാസ് തേക്കട, എ.വി മധു, പി.ഷാജിലാൽ, റോയ് മാത്യു, ജിജു പി.തോമസ്, മുഹമ്മദ് സോളൻ, ജാഫർ കണ്ണാട്ട്, കെ.ആഷിഖ്, മുഹമ്മദ് അബൂബക്കർ, നൗഷാദ് മന്ദങ്കാവ്, സോമഗിരി, അജിത്ത് കുമാർ, പി.വി സുകേശൻ, റോബി യോഹന്നാൻ, അജയ് ഘോഷ്,ജെന്നി പോൾ എന്നിവർ സംസാരിച്ചു.

ജൂൺ 29ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0542049250, 0569481628 ഈ നമ്പറുകളിൽ ജൂൺ 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Advertisment