അക്കാഫ് ഇവെന്റ്സ് 'സെ നോട്ട് ടു ഡ്രഗ്സ്' ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു

New Update
acaf events logo veena

ദുബായ് : വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ഭീഷണിക്കെതിരെ നമ്മുടെ ജന്മനാടിനെ സഹായിക്കാൻ അക്കാഫിന്റെ  സെ നോട്ട് ടു  ഡ്രഗ്സ് (𝐒𝐀𝐘 𝐍𝐎 𝐓𝐎 𝐃𝐑𝐔𝐆𝐒) ക്യാമ്പയിൻ ടാഗ്‌ലൈൻ “ട്രെൻഡല്ല ബ്രോ ട്രാപ്പാണിത് “ ലോഗോ പ്രകാശനം , അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,കേരള ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോർജ് നിർവഹിച്ചു. 

Advertisment

ഈ തിരക്ക് പിടിച്ച  പ്രവാസലോകത്തിൽ  കിട്ടുന്ന ചുരുങ്ങിയ സമയം കൊണ്ട് സ്വന്തം നാടിനോടുള്ള അക്കാഫിന്റെ പ്രബദ്ധതയെ മന്ത്രി വാനോളം പുകഴ്ത്തി. ഇത്തരം പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കേരളത്തിലെ ക്യാമ്പസുകളെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി നമ്മൾ പ്രവർത്തിക്കണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ മന്ത്രി നേരിട്ട് ചടങ്ങിന് ചൊല്ലിക്കൊടുത്തു.  ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതവും പറഞ്ഞു 


ചടങ്ങിൽ ജുമൈറ ഗ്രൂപ്പ് വൈസ് പ്രസിഡൻറ്  ഫഹീം അലി, ജെബേൽ അലി പോലീസ് ചീഫ് റിയാദ് അഹമ്മദ് , കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ,എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു ..


ഇന്ത്യ -യു എ ഇ ബന്ധം ഹൃദയത്തോട് ചേർത്തുവയ്‌ക്കേണ്ടതാണെന്നും അക്കാഫ് നടത്തുന്ന ഈ   സെ നോട്ട് ടു  ഡ്രഗ്സ്  ക്യാമ്പയിൻ  പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും  ഫഹീം അലി  പറഞ്ഞു. അക്കാഫ് മുൻകൈ എടുത്തു യു എ യിലെ എല്ലാ സംഘടനകളെയും കൂട്ടി ചേർത്ത് സംയുക്ത ക്യാമ്പയിൻ ആരംഭിക്കാനുള്ള ആഹ്വാനം അദ്ദേഹം നടത്തി. 


സെ നോട്ട് ടു  ഡ്രഗ്സ്   ക്യാമ്പയിൻ ലോഗോ തയ്യാറാക്കിയ കേരള വർമ്മ കോളേജിലെ സുധീഷ് ശ്രീധരനെ മന്ത്രി വീണ ജോർജ് ഉപഹാരം നൽകി അനുമോദിച്ചു.

അക്കാഫ് ചീഫ് പേട്രൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ,ചെയർമാൻ ഷാഹുൽ ഹമീദ്, ഫ്ലോറ ഗ്രൂപ്പ് സിഇഒ മുഹമ്മദ് റാഫി, അക്കാഫ് സെ നോട്ട് ടു  ഡ്രഗ്സ്  ക്യാമ്പയിൻ ജനറൽ കൺവീനർ അഡ്വ. സനാഫർ അറക്കൽ(കേരള വർമ്മ കോളേജ്) ,അക്കാഫ് വൈസ് പ്രസിഡന്റ് മാരായ അഡ്വ.ആഷിക് , ശ്യാം വിശ്വനാഥ്,  ജോയിന്റ് സെക്രട്ടറി മാരായ  രഞ്ജിത്ത് കോടോത്ത്, അമീർ കല്ലട്ര,  ക്യാമ്പയിൻ കോർഡിനേറ്റർമാരായ ശ്രീജ സുരേഷ്, അബ്ദുൽ സത്താർ, ജോയിന്റ് കൺവീനർ ജയകൃഷ്ണൻ ,കൾച്ചറൽ കോർഡിനേറ്റർ വി സി മനോജ്, അക്കാഫ് ലേഡീസ് വിങ് സെക്രട്ടറി രശ്മി ഐസക്, എന്നിവർ പ്രസംഗിച്ചു. അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.

Advertisment