യുവമോർച്ച ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെലോട്ട് യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
yuva morcha Arjun Vellot

ഷാർജ : യുവ   രാഷ്രിയ പ്രവത്തകനും ഡൽഹിയിലെ  ഭാരതീയ  ജനതാ  യുവ  മോർച്ചയുടെ വൈസ് പ്രസിഡന്റും എയറോസ്‌പേസ്  എഞ്ചിനീയറുമായ  അർജുൻ വെലോട്ട്, ഇന്ത്യക്കാരും അല്ലാത്തവരുമായ  പ്രവാസികൾക്ക് നിയമസഹായങ്ങളും  സേവനങ്ങളും ചെയ്തുവരുന്ന യു എ ഇ യിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് ഹെഡ് ഓഫീസ് സന്ദർശിച്ചു.

Advertisment

വിദേശത്ത് നിയമക്കുരുക്കളിൽ അകപ്പെടുന്ന പ്രവാസികൾക്ക് സൗജന്യമായും അല്ലാതെയും നിയമസഹായങ്ങളും സേവനങ്ങളും ചെയ്തുവരുന്ന യാബ് ലീഗൽ സർവീസസിനെയും അതിന്റെ സി ഇ ഒ സലാം പാപ്പിനിശ്ശേരിയെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. 


യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ  യാബ് ലീഗൽ സർവീസസ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ സ്വാഗതവും  അഡ്വ ഷൗക്കത്തലി സഖാഫി ആശംസയും നേർന്നു

Advertisment