Advertisment

ഇയർ ഓഫ് കമ്മ്യൂണിറ്റി ദേശീയ പുരോഗതിക്ക് ഉതകുന്ന തീരുമാനമെന്ന് യൂണിയൻ കോപ് സി.ഇ.ഒ

സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

author-image
ഗള്‍ഫ് ഡസ്ക്
New Update
Union Cop CEO

യു.എ.ഇ:  യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ, 2025 വർഷം ഇയർ ഓഫ് കമ്മ്യൂണിറ്റി ആയി പ്രഖ്യാപിച്ചത് നിർണ്ണായകമായി ചുവടാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി. സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

രാജ്യത്തിന്റെ ഭാവി നിർമ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകമാണ് സമൂഹങ്ങൾ. സാമൂഹിക അവബോധം നൽകുന്നതിലൂടെ സമൂഹത്തിന്റെ വിവിധ മേഘലകളിലുള്ളവർക്ക് വൈവിധ്യപൂർണമായ ഭാവി നൽകാനും അതിനായി പ്രോചോദനം നൽകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment