ലണ്ടനിൽ നടപ്പാതയിലേക്കു കാർ ഓടിച്ചു കയറ്റിയ ആളുടെ മേൽ കൊലക്കുറ്റം ചുമത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhjbjn

ലണ്ടനിൽ ക്രിസ്തുമസ് ദിനത്തിനു മണിക്കൂറുകൾക്കു മുൻപ് നടപ്പാതയിലേക്കു കാറോടിച്ചു കയറ്റിയ ഒരാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായി ബ്രിട്ടീഷ് പോലീസ് അറിയിച്ചു. 
കാറിടിച്ച നാലു പേർ ആശുപത്രിയിലായി.

Advertisment

ലണ്ടനിലെ തിരക്കേറിയ വെസ്റ്റ് എൻഡ് തിയറ്റർ ഡിസ്ട്രിക്ടിൽ ഷാഫ്റ്റസ്ബറി അവന്യുവിലാണ് 31കാരൻ ട്രാഫിക് നിയമം ലംഘിച്ചു കാർ ഫുട്പാത്തിലേക്ക് ഓടിച്ചു കയറ്റിയത്. അർധരാത്രി പിന്നിട്ട് 45 മിനിറ്റ് ആയിരുന്നു.

പരുക്കേറ്റ നാലു പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഇതിൽ ഭീകര പ്രവർത്തനം കാണുന്നില്ലെന്നും അവർ അറിയിച്ചു. കാറോടിച്ചിരുന്നയാൾ നേരത്തെ ഒരു നൈറ്റ് ക്ലബ്ബിൽ വഴക്കുണ്ടാക്കിയെന്നു പോലീസ് പറഞ്ഞു.




Advertisment