Advertisment

യു കെയിൽ കൗമാരക്കാർ വില്ലന്മാരാകുന്നോ?; ക്വീൻസ്‌ലാൻ്റിൽ പേരക്കുട്ടിയുടെ മുന്നിൽ വെച്ച് 70 - കാരിയെ കുത്തിക്കൊന്നത് 15 - ഉം 16 - ഉം വയസുകാരായ നാൽവർ സംഘം; ലക്ഷ്യമിട്ടത് വൃദ്ധയുടെ ഹ്യുണ്ടായ് ഗെറ്റ്സ് കാർ

author-image
റോമി കുര്യാക്കോസ്
Updated On
New Update
7788hhhj

യു കെ: ക്വീൻസ്‌ലാൻ്റിലെ ഷോപ്പിംഗ് സെൻ്ററിന് പുറത്ത് 70 വയസ്സുള്ള മുത്തശ്ശിയെ നിഷ്ട്ടൂരമായി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പതിനാറ് കാരനെതിരെ കൊലക്കുറ്റം ചുമത്തുകയും മറ്റ് നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈലീൻ വൈറ്റ് എന്ന പ്രായമായ സ്ത്രീയാണ്‌ കൗമാരക്കാരായ പ്രതികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Advertisment

കാർ മോഷണത്തിനിടയിൽ നടത്തിയ കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ടു 16 വയസുള്ള മൂന്ന് പേരെയും 15 വയസുകാരനെയും തിങ്കളാഴ്ച ബ്രിസ്ബേനിലെ പടിഞ്ഞാറൻ ഇപ്‌സ്‌വിച്ചിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. ശനിയാഴ്ച ബ്രിസ്‌ബെയ്‌നിന് പടിഞ്ഞാറുള്ള റെഡ്ബാങ്ക് പ്ലെയിൻസിൽ ആറ് വയസ്സുള്ള കൊച്ചുമകളോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്ന മിസ് വൈറ്റിനെ, കാർ പാർക്കിൽ വെച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.

വൈറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കില്ല. മിസ് വൈറ്റിൽ നിന്ന് മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന ഹ്യുണ്ടായ് ഗെറ്റ്‌സിൽ കാർ കണ്ടെടുത്തിട്ടുണ്ട്. പ്രതികളായ നാല് യുവാക്കളുടേയും സിസിടീവി ദൃശ്യങ്ങൾ ഡിറ്റക്ടീവുകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കാർ മോഷ്ടിക്കുന്നതിനു വേണ്ടി തന്റെ ചെറുമകളുടെ മുന്നിൽ വെച്ച് ഇത്ര നിഷ്ട്ടൂരമായി കൊലചെയ്യപ്പെട്ട സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മിസ് വൈറ്റിന്റെ കുടബം പ്രതികരിച്ചു.

തിങ്കളാഴ്ച വൈറ്റിൻ്റെ കുടുംബവുമായി സംസാരിക്കുമെന്ന് ക്വീൻസ്‌ലാൻഡ് പോലീസ് കമ്മീഷണർ കാതറീന കരോൾ പറഞ്ഞു. "വൈലീൻ്റെ കുടുംബത്തിന് എൻ്റെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അർപ്പിക്കുന്നു" അവർ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച റെഡ്ബാങ്ക് പ്ലെയിൻസ് ഷോപ്പിംഗ് സെൻ്ററിൽ മിസ് വൈറ്റിന് പുഷ്പാഞ്ജലി അർപ്പിച്ചു. വൈറ്റിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കാതറിൻ ലാമേരി എന്ന വ്യക്തിയുടെ നേതൃത്വത്തിൽ 'ഗോ ഫണ്ട്‌ മീ' പേജ് മുഖേനെ ധന ശേഖരണം സംഘടിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ ഏകദേശം $13,000 സമാഹരിച്ചു. "അവർക്ക് അമ്മയെയും മുത്തശ്ശിയെയും ഭാര്യയെയും അവരുടെ കുടുംബത്തിലെ പ്രിയപ്പെട്ട കുടുംബാംഗത്തെയും നഷ്ടപ്പെട്ടു"ഫണ്ട് റൈസർ പേജ് പറഞ്ഞു.

uk teenagers
Advertisment