Advertisment

ബറി മലയാളി അസോസിയേഷൻ്റെ (ബിഎംഎ) നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം പ്രൗഢഗംഭീരമായി; വനിതാ അംഗങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും നേതൃനിരയിലേക്ക് ഉയർത്തുകയും പ്രധാന ലക്ഷ്യം

ബറി സെൻ്റ് ജോൺ ബാപ്തിസ്റ്റ് ചർച്ചിൽ വച്ച് സംഘടിപ്പിച്ച സംഗമം, വനിതാ അംഗങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും  പങ്കുവെക്കുന്നതിനുള്ള വേദി കൂടിയായി മാറി.  

author-image
റോമി കുര്യാക്കോസ്
Updated On
New Update
bma

ബറി: വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ബറി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം 'ജ്വാല - 2024' പങ്കാളിത്തം കൊണ്ടും സംഘടനമികവു കൊണ്ടും പ്രൗഢഗംഭീരമായി. ബറി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബിൻ ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. 

Advertisment

bma1

ബറി സെൻ്റ് ജോൺ ബാപ്തിസ്റ്റ് ചർച്ചിൽ വച്ച് സംഘടിപ്പിച്ച സംഗമം, വനിതാ അംഗങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും  പങ്കുവെക്കുന്നതിനുള്ള വേദി കൂടിയായി മാറി.  

bma2

ബിഎംഎയുടെ ഭരണ തലത്തിലേക്ക് കൂടുതൽ സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തുക, കലാ - സാഹിത്യപരമായ കഴിവുകൾ ഉള്ള വനിതകളെയും കുട്ടികളെയും ആസ്സോസിയേഷന്റെ മുൻനിരകളിലേക്ക് കൊണ്ടുവരിക എന്ന മഹത്തായ ലക്ഷ്യവും,  അതോടൊപ്പം ജോലിഭാരങ്ങളിൽ നിന്നുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി 'വൺ ഡേ ട്രിപ്പ്' പോലുള്ള വിനോദ പദ്ധതികൾ നടപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

bma3

വിമൺസ് വിംഗ് ഹെഡ് ചന്ദ്രകല സുനിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റെഫി, സൗമി, ജെസ്സിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment