ദറം ഇന്ത്യൻ കൂട്ടായ്മയുടെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷങ്ങൾ ശനിയാഴ്ച സംഘടിപ്പിക്കും

New Update
DURHAM KUTTAYMA

ദറം: ദറം ഇന്ത്യൻ കൂട്ടായ്മയുടെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷങ്ങൾ ഏപ്രിൽ 26 ശനിയാഴ്ച 3 മണി മുതൽ ദറം ബ്രാണ്ടൻ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കും. കൂട്ടായ്മയുടെ അനുഗ്രഹീതരായ കലാകാരന്മാർ/കലാകാരികൾ അണിയിച്ചൊരുക്കുന്നു നിരവധി പ്രോഗ്രാമുകൾ വേദിയുടെ ശോഭ വർധിപ്പിക്കും.

Advertisment

സെമി ക്ലാസിക് ഡാൻസുകൾ, ബോളിവുഡ് ആൻസുകൾ, ഗാനാലാപനം, കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാ പരിപാടികൾ എന്നിവയാണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ.


കുട്ടികൾക്കായുള്ള 'ഈസ്റ്റർ എഗ്ഗ് കോമ്പറ്റീഷൻ' ഈ വർഷത്തെ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്, വിഷു -  ഈസ്റ്റർ -  ഈദ് സന്ദേശങ്ങൾ സമന്വയിപ്പിച്ച് അണിയിച്ചൊരുക്കുന്ന പ്രത്യേക തീം പരിപാടി കാണികളിൽ ആവേശവും ആത്മാഭിമാനവും സന്തോഷവും നിറയ്ക്കും. 

എണ്ണമറ്റ പരിപാടികൾ സമയ ക്രമീകരണം പാലിച്ച് നടത്തേണ്ടതുള്ളതുകൊണ്ട്, പരിപാടി കൃത്യം മൂന്നു മണിക്ക് തന്നെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.