Advertisment

ബ്രിസ്റ്റോൾ മലയാളികളുടെ പുതിയ സംഘടന ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഉദ്ഘാടനം മേയ് 25 - ന്; 'ഉദയം' എന്ന തലക്കെട്ടിൽ ഒരുക്കുന്ന ചടങ്ങിൽ ആവേശം വിതറി 'കലാവിരുന്നുകളും' വിദഗ്ധർ നേതൃത്വത്വം നൽകുന്ന 'ബോധവല്‍കരണ സെഷനുകളും'

author-image
റോമി കുര്യാക്കോസ്
Updated On
New Update
ytrdcfghnm

ബ്രിസ്റ്റോൾ: ബ്രിസ്‌റ്റോളിലും സമീപപ്രദേശങ്ങളിലുമായി വസിക്കുന്ന മലയാളി സമൂഹത്തിലെ പഴയകാല തലമുറയും പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന മലയാളികളുടെ പുതിയ സംഘടനയായ ബ്രിസ്റ്റോള് മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25 - ന് നടക്കും. ബ്രിസ്‌റ്റോള് ട്രിനിറ്റി അക്കാഡമി ഹാളില് വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ മേയര് എമിറെറ്റസ് കൗണ്സിലര് ടോം ആദിത്യ മുഖ്യാതിഥിയാകും. 

Advertisment

'ഉദയം' എന്ന് പേരു നല്കി സംഘടിപ്പിക്കുന്ന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില് മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം.

യു കെയിൽ മലയാളികളെ ഒത്തുചേര്ത്ത് നിര്ത്തുന്നതില് മലയാളി സംഘടനകള് വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല് മാറിയ കാലത്ത് കുടിയേറ്റക്കാര്ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്ക്ക് കൂടി അര്ഹമായ ഇടം നല്കുന്ന സംഘടനയെന്ന നിലയിലാണ് ബ്രിസ്റ്റോള് മലയാളികള്ക്കായി ബ്രിസ്‌റ്റോള് മലയാളി അസോസിയേഷന് (ബിഎംഎ) ഉദയം ചെയ്തത്.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി, അന്നേ ദിവസം ഇമിഗ്രേഷന് മുതല് മോര്ട്ട്‌ഗേജ് വരെയുള്ള വിഷയങ്ങളെ കുറിച്ച് വിവരങ്ങള് നല്കാന് പ്രത്യേക സെഷനുകളും ഉദയത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ആകര്ഷകമായ കലാപരിപാടികള് കൂടി വേദിയില് ആവേശമൊരുക്കും.

പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യു കെ നല്കുന്ന ഇമിഗ്രേഷന് അവകാശങ്ങള്, അവസരങ്ങള് എന്നിവ കൂടാതെ വീട് സ്വന്തമാക്കാന് മോര്ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള് ഏത് വിധത്തില് പ്രവര്ത്തിക്കുന്നുവെന്നത് ഉള്പ്പെടെ കാര്യങ്ങളില് വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള് സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില് നിന്നുള്ള യു കെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില് നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന് നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്ട്ട്‌ഗേജ് അഡ്‌വൈസര്മാര്, നഴ്‌സിംഗ് മേഖലയില് കരിയര് ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്കാന് നഴ്‌സിംഗ് വിദഗ്ധര്, യു കെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന് സ്‌പെഷ്യലിസ്റ്റുകള് എന്നിവരും പങ്കെടുക്കും.

മേയ് 25, ഉച്ചയ്ക്ക് 2 മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില് 'ഉദയം' ചടങ്ങുകള്ക്ക് തിരിതെളിയും. യു കെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന വിവിധ കലാപരിപാടികള്ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌റ്റോള് മലയാളി അസോസിയേഷന് ചെയര്മാന് നോയിച്ചന് അഗസ്റ്റിന്, പ്രസിഡന്റ് സെന് കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്ഗ്ഗീസ്, ട്രഷറര് റെക്‌സ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി ലിജോ കുഞ്ഞുഞ്ഞു ജോഷ്വാ എന്നിവര് അറിയിച്ചു.

Bristol Malayali Association
Advertisment