ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

New Update
oicc bharav

യുകെ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെയുടെ കേരള ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനായ ഐഒസി (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്) യില്‍ കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) ലയിച്ച ശേഷം നടക്കുന്ന ആദ്യ പുന:സംഘടനയാണ്. 

Advertisment

ലയനത്തിന് മുന്‍പ് ഇരു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന സുജു കെ. ഡാനിയേല്‍ (ഐഒസി), ഷൈനു മാത്യൂസ് (ഒഐസിസി) എന്നിവരെ യഥാക്രമം ലണ്ടന്‍ റീജിയന്‍, മിഡ്ലാന്‍ഡ്സ് റീജിയന്‍ എന്നിവയുടെ ചുമതലകളുള്ള ഐഒസി പ്രസിഡന്റുമാരായി ഐഒസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേരള ചാപ്റ്റര്‍ ഭാരവാഹികളെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ കമ്മിറ്റിയില്‍ നിന്നും കേരള ചാപ്റ്ററിന്റെ ഇന്‍ ചാര്‍ജ് ചുമതല ജനറല്‍ സെക്രട്ടറി വിക്രം ദുഹാനും സഹ ചുമതല യൂത്ത് വിങ് പ്രസിഡന്റ് ഇമാം ഹക്കിനുമാണ്.

ഐഒസി യുകെ കേരള ചാപ്റ്ററിന്റെ യൂറോപ്പ് കോര്‍ഡിനേറ്ററായി ഡോ. ജോഷി ജോസ്, ഇന്ത്യ കോര്‍ഡിനേറ്ററായി അഷീര്‍ റഹ്മാന്‍ എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്‍സണ്‍ ജോസ്, അശ്വതി നായര്‍, ബേബിക്കുട്ടി ജോര്‍ജ്, അപ്പാ ഗഫൂര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഷ്റഫ് അബ്ദുള്ള, സുരാജ് കൃഷ്ണന്‍, അജിത് വെണ്‍മണി, ബിനോ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവരാണ് ജനറല്‍ സെക്രെട്ടറിമാര്‍. ബോബിന്‍ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിന്‍, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര (മീഡിയ ഇന്‍ചാര്‍ജ്), മെബിന്‍ ബേബി എന്നിവരാണ് സെക്രെട്ടറിമാര്‍. സുനില്‍ രവീന്ദ്രന്‍, അരുണ്‍ പൗലോസ്, റോണി ജേക്കബ്, ഷോബിന്‍ സാം, ലിജോ കെ ജോഷ്വ എന്നിവരാണ് നിര്‍വഹക സമിതി അംഗങ്ങള്‍. ബിജു ജോര്‍ജ് ആണ് ട്രഷറര്‍. മണികണ്ഠന്‍ ഐക്കാട് ആണ് ജോയിന്റ് ട്രഷറര്‍. ജെന്നിഫര്‍ ജോയി വിമന്‍സ് വിങ് കോര്‍ഡിനേറ്ററായും അജി ജോര്‍ജ് പിആര്‍ഒയായും പ്രഖ്യാപിക്കപ്പെട്ടു. യൂത്ത് വിങ് കോര്‍ഡിനേറ്റര്‍ എഫ്രേം സാം മറ്റപ്പള്ളില്‍ ആണ്. അജിത് മുതയില്‍, ബൈജു തിട്ടാല എന്നിവരാണ് പ്രത്യേക ക്ഷണിതാക്കള്‍.


ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ ഒഐസിസി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന എഐസിസി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ് ഉള്‍പ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങള്‍ ഐഒസിയില്‍ ലയിച്ചത്. പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇത്തരമൊരു നീക്കം. 

ഗള്‍ഫ് രാജ്യങ്ങളില്‍ കെപിസിസിയുടെ മേല്‍നോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകള്‍ മലയാളികള്‍ക്കിടയില്‍ വ്യാപകമായുള്ളത്. എന്നാല്‍ യുഎസ്, യുകെ, ജര്‍മനി, അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഐഒസിക്കാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരില്‍ ചാപ്റ്റര്‍ യൂണിറ്റുകള്‍ ഉള്ളത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ ഇവിടങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്.