നോർത്താംറ്റൺ: ഇന്ത്യയുടെ 76 - മത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു ഓ ഐ സി സി (യു കെ) നോർത്താംറ്റൺ റീജിയൻ. ഞായറാഴ്ച രാവിലെ സംഘടിപ്പിച്ച ചടങ്ങുകൾ ഓ ഐ സി സി (യു കെ) നാഷണൽ വർക്കിങ്ങ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ അധ്യക്ഷത വഹിച്ചു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത്കുമാർ സി നായർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ബിജു ബേബി, ബ്ലെസി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.