വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി എ ഐ സി സി യുടെ കീഴിലുള്ള പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് - കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ. ഒരാഴ്ചയായി വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ഐ ഒ സി വോളന്റിയർമാർ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനോടൊപ്പം സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർഥിച്ചു കൊണ്ട് മണ്ഡലങ്ങളിൽ ഉടനീളം ഫ്ലെക്സും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/post_attachments/c40bd8a2-546.jpg)
ചേലക്കര പാലക്കാട് വയനാട് തുടങ്ങിയ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്കു യഥാവിധം ശശി തരൂർ എം പി, വി കെ ശ്രീകണ്ഠൻ എം പി ഷാഫി പറമ്പിൽ എം പി, ടി സിദ്ദിഖ് എം എൽ എ തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തങ്ങൾ ക്രോഡീകരിച്ചത്. പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ എ ഐ സി സി സെക്രട്ടറിയും കർണാടക സർക്കാരിന്റെ കീഴിലുള്ള എൻ ആർ ഐ സെല്ലിന്റെ ചെയർപേഴ്സണുമായ ഡോ. ആരതികൃഷ്ണ നേരിട്ടെത്തിയതോടു കൂടി പ്രവർത്തനങ്ങൾ ചൂട് പിടിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുൻപ് ഐ ഒ സി നടത്തിയ ടി ഷർട്ട് വിതരണത്തിന്റെ ഉദ്ഘാടനം കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിക്കും മുൻ മന്ത്രി എ പി അനിൽകുമാറും സംയുക്തമായി നിർവഹിച്ചിരുന്നു.
/sathyam/media/post_attachments/f3a50651-1d1.jpg)
അവസാന ഘട്ടത്തിൽ പ്രവാസികളായ വോട്ടർമാരെ നാട്ടിലെത്തിക്കുവാനും നാട്ടിലുള്ള ബന്ധുക്കളെ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കുവാനുമുള്ള പ്രവർത്തനത്തിലാണ് വോളന്റീർമാർ. യു കെയിൽ നിന്നെത്തിയ നിരവധി ഐ ഓ സി പ്രവർത്തകർ മണ്ഡലങ്ങളിൽ തമ്പടിച്ചാണ് പ്രചാരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നത്. ഐ ഒ സി (യു കെ) - കേരള ചാപ്റ്ററിന് കീഴിലുള്ള ക്യാമ്പയ്നിങ് കമ്മിറ്റിയാണ് നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരളത്തിൽ പ്രവർത്തങ്ങൾ ഏകോപിക്കുന്നത് കോർഡിനേറ്റർ ആയ അഷീർ റഹ്മാനാണ്.
/sathyam/media/post_attachments/8d204e45-805.jpg)
/sathyam/media/post_attachments/5ba6d01d-fa7.jpg)