/sathyam/media/media_files/2025/09/30/ioc-uk-gandhi-2025-09-30-21-08-30.jpg)
യു കെ: ഐ ഒ സി (യു കെ) - കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ 'ഗാന്ധിസ്മൃതി സംഗമം' സംഘടിപ്പിക്കും
ലെസ്റ്ററിർ വച്ച് ഒക്ടോബർ 2 രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകർ, വിവിധ യൂണിറ്റ് / റീജിയനുകളിൽ നിന്നുള്ള ഐ ഒ സി പ്രവർത്തകർ എന്നിവർ പങ്കെടുക്കും. മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിക്കും
രാജ്യ വ്യത്യാസമില്ലാതെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ ബോധവൽകരിച്ചുകൊണ്ട് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന 'സർവോദയ ലഹരി വിരുദ്ധ ക്യാമ്പയി'നോട് ഐക്യദാർദ്യം പ്രഖ്യാപിച്ചുകൊണ്ട് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.
തദേശഭരണ സംവിദാനം, മലയാളി അസോസിയേഷൻ ഉൾപ്പടെയുള്ള വിവിധ സംഘടനകൾ, എൻ ജി ഒകൾ തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് വിവിവിധ ബോധവൽകരണ പരിപാടികളും ലഹരിയുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകളും ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് മാരത്തോൺ തുടങ്ങിയ കായിക പരിപാടികൾ, മനുഷ്യ ചങ്ങല തുടങ്ങിയവയും 'സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെ ഭാഗമായി
യു കെ യിലാകമാനം സംഘടിപ്പിക്കും.
ജയൻ പടച്ചിറ: 07586613061
ജെസു സൈമൺ: 07442427795
സുജിത് വർഗീസ്: 07768592917
ജോഷി അലക്സ്: 07918479222
Venue
29 Glenfield
Leicester
LE3 8SD