Advertisment

'ഇന്ത്യ' മുന്നണിയുടെ മിന്നും വിജയത്തിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും സംഘടിപ്പിച്ചു ഐഒസി (യു കെ) യൂത്ത് വിംഗ്; ലണ്ടൻ സ്‌ക്വയറിലെ ആഘോഷത്തിൽ അണിനിരന്നത് വമ്പൻ യുവനിര

New Update
hvcxsertyu

ലണ്ടൻ: ഐഒസി (യുകെ) യൂത്ത് വിങ് - ന്റെ ആഭിമുഖ്യത്തിൽ 'INDIA' സഖ്യത്തിന്റെ അഭിമാന പോരാട്ട വിജയത്തിൽ വമ്പൻ ആഘോഷം സായാഹ്നം സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിജിയുടെ സ്തൂപം ഉൾകൊള്ളുന്ന ലണ്ടനിലെ പാർലിമെന്റ് സ്ക്വയറിന് മുന്നിലാണ് പ്രവർത്തകർ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും ഒരുക്കിയത്.

Advertisment

ചടങ്ങിൽ ഐഒസി (യുകെ) യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളിൽ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ഭാരവാഹികളായ ബിബിൻ ബോബച്ചൻ, വിഷ്ണു ദാസ്, സ്റ്റീഫൻ റോയ്, സാം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ഹിന്ദി ഹൃദയ ഭൂമിയിൽ അടക്കം മോദിയുടെയും സംഘപരിവാറിന്റെറും പ്രഭാവത്തിന് അന്ത്യം കുറിച്ച തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ നേർ സാക്ഷ്യമാണ് ദൃശ്യമായതെന്നും, കലാകാലങ്ങളായി ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉയർത്തുന്ന വർഗീയകാർഡും വിദ്വേഷ പ്രചാരണവും അയോദ്ധ്യയിലെ ജനങ്ങളെപോലും സ്വാധീനിച്ചില്ല എന്നും യോഗം വിലയിരുത്തി.

കേരളത്തിൽ യുഡിഎഫ് മുന്നണിക്ക്, ചരിത്രത്തിലെ ഉജ്ജ്വലമായ വിജയങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കാവുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള അമർഷവും പ്രതിഷേധവും പ്രതിഫലിച്ച തെരഞ്ഞെടുപ്പിൽ, സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കാനും സർക്കാരിന്റെ ദുഷ്‌ചെയ്‌തികളെല്ലാം ജനങ്ങൾക്ക് മുന്നിൽ അക്കമിട്ട് നിരത്താനും പ്രതിപക്ഷത്തിന് സാധിച്ചതിന്റെ നേട്ടം കൂടിയാണ് കേരളത്തിൽ യുഡിഎഫിന്റെ വൻവിജയത്തിൽ കലാശിച്ചത്.

ഐഒസി (യുകെ) യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് അഭിഷേക് റോയ്, ആനന്ദ്, ഡിബിൻ, അനൂപ്, ഉബൈദ്, ഡാനിയേൽ, ഹൃദ്യ, സ്നേഹ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Advertisment