മലയാളി ഗോട്ട് ടാലന്റ്” വേദിയിൽ ലിംക ലിവർപൂൾ അവതരിപ്പിക്കുന്ന ഓൾ-യു.കെ. ക്വിസ് മത്സരം; പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

New Update
limca

ലണ്ടൻ : കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ മാർച്ച് 14-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ Cardinal Heenan Catholic High School ൽ അരങ്ങേറുന്ന “മലയാളി ഗോട്ട് ടാലന്റ്” പരിപാടിയോടനുബന്ധിച്ച്, Liverpool Malayali Cultural Association (LIMCA) ഓൾ-യു.കെ. ക്വിസ് മത്സരം “LIMCA Quiz Whizz 2026” സംഘടിപ്പിക്കുന്നു.

Advertisment

പ്രവാസജീവിതത്തിന്റെ നീണ്ട രാവുകളിൽ സ്വദേശത്തിന്റെ പ്രഭാതസ്മൃതികൾ പുനർജ്ജീവിപ്പിക്കാൻ, കലാസാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ കലാഭവൻ ലണ്ടൻ ഒരുക്കുന്ന “മലയാളി ഗോട്ട് ടാലന്റ്” പ്രതിഭകൾക്ക് വേദി തുറക്കുന്ന നവോത്ഥാന സംരംഭമാണ്. മനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന കലാസ്വരങ്ങളെ വേദിയുടെ വെളിച്ചത്തിലേക്ക് ക്ഷണിക്കുന്ന അതുല്യാവസരമാണ് ഈ പരിപാടി.

അതോടൊപ്പം ബൗദ്ധിക മികവ് തെളിയിക്കുന്ന ഓൾ-യു.കെ. ക്വിസ് മത്സരം “Quiz Whizz 2026” — ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (LIMCA)യുടെ അഭിമാനപൂർണ അവതരണം — ചിന്തകൾക്ക് ചിറകുനൽകുന്ന അറിവുത്സവമായി ഒരുക്കപ്പെടുന്നു. 2006-ൽ തുടക്കം കുറിച്ച ഈ അറിവുത്സവം ലിംകയുടെ പ്രവർത്തനയാത്രയിലെ മറ്റൊരു സുവർണ്ണ നേട്ടമായി മാറുന്നു.

ക്വിസ് മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സരം രണ്ട് വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു:

ഓപ്പൺ വിഭാഗം (പ്രായപരിധിയില്ല)

11–17 വയസ് വിഭാഗം

ഓരോ ടീമിലും രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇരു വിഭാഗങ്ങൾക്കും അനുയോജ്യമായ വിഷയങ്ങളെ ആസ്പദമാക്കി പ്രാഥമിക റൗണ്ട് നടത്തപ്പെടും. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റ് ടീമുകൾ വേദിയിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കും.

മറ്റ് ക്വിസ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫൈനൽ റൗണ്ടിലെ അവസാന ഘട്ടം Just A Minute (JAM) രീതിയിലായിരിക്കും. മുൻകൂട്ടി നൽകിയ വിഷയത്തെ കുറിച്ച് ഒരു മിനിറ്റിനുള്ളിൽ ടീം അംഗങ്ങൾ അവതരിപ്പിക്കേണ്ടതാണ്.

ഓരോ വിഭാഗത്തിലും മുൻനിര മൂന്ന് ഫൈനലിസ്റ്റ് ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

വിഷയങ്ങളുടെ വിശദാംശങ്ങളും രജിസ്ട്രേഷൻ ഫോമും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്:
https://forms.gle/mEuL8N9MCJwMEUpw5
ഇനിയും…
വേദിയിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്ക്
അവസരത്തിന്റെ വാതിൽ ഇപ്പോൾ തുറന്നിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 07967 018955 / 07944687008

Advertisment