Advertisment

ലണ്ടൻ റീജനൽ നൈറ്റ് വിജിൽ മേയ് 24 ന് ബാസിൽഡനിൽ

New Update
hghrfged

ലണ്ടൻ : ലണ്ടൻ റീജനൽ നൈറ്റ് വിജിൽ ധ്യാന ഗുരുവും, സിറോ മലബാർ ലണ്ടൻ റീജൻ കോഓർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായസിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ബാസിൽഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തിൽ വച്ചാണ് നൈറ്റ് വിജിൽ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ബാസിൽഡനിൽ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രൂഷ, ആരാധന തുടർന്ന് സമാപന ആശീർവാദത്തോടെ രാത്രിപതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗൺസിലിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: മനോജ് - 07848808550,മാത്തച്ചൻ വിളങ്ങാടൻ- 07915602258 നൈറ്റ് വിജിൽ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

Night Vigil
Advertisment