Advertisment

വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തിയത് ഒരു മാസം മുമ്പ്; മലയാളി യുവാവ് രക്താര്‍ബുദം മൂലം മരിച്ചു

ചാറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണിൽ എംഎസ്സി ഫിനാൻഷ്യൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ഡേവിഡ് ഒരു മാസം മുമ്പാണ് വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയത്

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
david simon

ലണ്ടന്‍: യുകെയില്‍ മലയാളി യുവാവ് മരിച്ചു. റാന്നി സ്വദേശി ഡേവിഡ് സൈമണ്‍ (25) ആണ് മരിച്ചത്. തലച്ചോറില്‍ ഉണ്ടായ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിശോധനയില്‍ രക്താര്‍ബുദം കണ്ടെത്തിയിരുന്നു.

ചാറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണിൽ എംഎസ്സി ഫിനാൻഷ്യൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ഡേവിഡ് ഒരു മാസം മുമ്പാണ് വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയത്. രാജസ്ഥാനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. സംസ്‌കാരം പിന്നീട്.

 

Advertisment