രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഫെബ്രുവരി 13ന് യു കെയിൽ; ഗംഭീര സ്വീകരണമൊരുക്കി ഓ ഐ സി സി (യു കെ); 13ന് കവൻട്രിയിൽ മീറ്റ് & ഗ്രീറ്റ്; 14ന് ബോൾട്ടനിൽ ഓ ഐ സി സി (യു കെ) ഓഫീസ്, പ്രിയദർശിനി ലൈബ്രറി ഉദ്ഘാടനം, 15ന് സ്റ്റോക്ക് - ഓൺ - ട്രെന്റിൽ ബാഡ്മിന്റൻ ടൂർണമെന്റ് ഉദ്ഘാടനം: രാഹുൽ പങ്കെടുക്കുന്ന പരിപാടികൾ ഇങ്ങനെ

New Update
OICC RAHUL MAKOO

യു കെ: സമരനായകനും യുവ എം എൽ യുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 13ന് യു കെയിൽ എത്തും. രാഹുലിന്റെ ആദ്യ വിദേശരാജ്യ യാത്ര എന്ന പ്രത്യേകതയും യു കെ യാത്രയ്ക്കുണ്ട്. തന്റെ ഹ്രസ്വ സന്ദർശനത്തിൽ രാഹുൽ യു കെയിൽ മൂന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കും.

Advertisment

13ന് കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് വിത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ആണ് യു കെയിലെ അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങ്. വൈകിട്ട് 7 മണി മുതൽ 10 മണി വരെ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ രാഹുലുമായി നേരിട്ട് സംവേദിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനുമുള്ള അവസരം സംഘാടകർ ഒരുക്കും.

സുരക്ഷയും തിരക്കും പരിഗണിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം. +447436514048 എന്ന നമ്പറിൽ വിളിച്ച് പരിമിതമായ സീറ്റുകൾ  മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

13/02/25, 7PM - 10PM

Venue:
The Tiffin Box Restaurant
7-9 The Butts, Coventry 
CV1 3GJ

MEET WITH RAHUL OICC

ഫെബ്രുവരി 14, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബോൾട്ടനിൽ ഓ ഐ സി സി (യു കെ) ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദർശിനി ലൈബ്രറിയുടെയും ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യാതിഥികൾ ആയി ചടങ്ങിൽ പങ്കെടുക്കും. 

ഓ ഐ സി സിക്ക്‌ സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാർഥ്യമാകുന്നത്. ഓഫീസിനോട നുബന്ധിച്ച് ഒരുക്കുന്ന പ്രിയദർശിനി  ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങൾ ഒരിക്കിയിട്ടുണ്ട്.

കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ ആണ് മറ്റൊരു ആകർഷണം. പുതുതായി രൂപീകരിച്ച ഓ ഐ സി സി (യു കെ) ബോൾട്ടൻ, അക്രിങ്ട്ടൻ യൂണിറ്റുകളുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ, പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ്‌ വിതരണവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും. 

14/02/25, 6PM

Venue 
No. 4, Beech Avenue
Farnworth Bolton 
BL4 0AT

PRIYADHERSHINI

ഫെബ്രുവരി 15ന് രാവിലെ 9മണിക്ക്, ഉമ്മൻ‌ചാണ്ടി മെമ്മോറിയൽ ട്രോഫി / പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള മെൻസ് ഡബിൾസ് / 40 വയസ്സിന് മുകളിൽ പ്രായമുള്ള മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഉദ്ഘാടനം രാഹുൽ നിർവഹിക്കും.

കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യാതിഥികൾ ആയി ചടങ്ങിൽ പങ്കെടുക്കുകയും സമാപന സമ്മേളനത്തിൽ സമ്മാനദാനം നിർവഹിക്കുകയും ചെയ്യും.

BADMINT RAHUL MAKOO

15/02/25, 9 AM

Venue 
St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

Advertisment