ഓ ഐ സി സി യുകെ സ്റ്റോക്ക് - ഓൺ - ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം; ജോഷി വർഗീസ് പ്രസിഡന്റ്‌, തോമസ് പോൾ ജനറൽ സെക്രട്ടറി, സിറിൽ മാഞ്ഞൂരാൻ ട്രഷറർ

author-image
റോമി കുര്യാക്കോസ്
Updated On
New Update
stok on trant oicc

യു കെ: സ്റ്റോക്ക് - ഓൺ - ട്രെന്റ്: ഓ ഐ സി സി (യു കെ) സ്റ്റോക്ക് - ഓൺ - ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പി യോഗനടപടികൾക്ക് നേതൃത്വം നൽകി. 

Advertisment

തുടർന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.


ഓ ഐ സി സി യു കെ ഘടകത്തിന്റെ പ്രവർത്തനങ്ങൾ യു കെയിലെ ജനങ്ങൾ സജീവമായി ഏറ്റെടുത്തു എന്നതിന്റെ തെളിവായി, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മിഡ്‌ലാൻഡ്‌സിൽ ഒ ഐ സി സി (യു കെ) - യുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.


സംഘടനയുടെ വേരോട്ടം യു കെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഓ ഐ സി സി (യു കെ) പുതിയ നാഷണൽ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം. 

ഓ ഐ സി സി (യു കെ) സ്റ്റോക്ക് - ഓൺ - ട്രെന്റ് യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌: ജോഷി വർഗീസ്  വൈസ് പ്രസിഡന്റുമാർ:  ജോസ് ജോൺ, തോമസ് ജോസ്, സുധീപ് എബ്രഹാം  ജനറൽ സെക്രട്ടറി: തോമസ് പോൾ ജോയിന്റ് സെക്രട്ടറി : നോബിൾ ഫിലിപ്പ്, ഷിജോ മാത്യു  ട്രഷറർ: സിറിൾ മാഞ്ഞൂരാൻ ജോയിന്റ് ട്രഷറർ: മുരളി ഗോപാലൻ

Advertisment