Advertisment

മമ്മൂട്ടി ഫാൻസ് യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

New Update
87654edfg

ലണ്ടൻ: മമ്മൂട്ടിയുടെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന് (MFWAI) പുതിയ നേതൃത്വം. 2023 സെപ്റ്റംബർ 7-ന് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാംപെയ്നിൽ പങ്കെടുത്തവരിൽ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന പദ്ധതി ഈ വർഷവും തുടരുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. 1500-ലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും തിരഞ്ഞെടുത്തിട്ടുണ്ട്.

വൈസ് പ്രസിഡന്റ് - അജ്മൽ, ട്രഷറർ - അനൂപ്, ജോയിന്റ് സെക്രട്ടറമാർ - ബിബിൻ സണ്ണി നിതിൻ എന്നിവർ, പാട്രോൺ - വിനു ചന്ദ്രൻ, ഇന്റർനാഷ്ണൽ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യൽ മീഡിയ - മസൂദ് സോഫിൻ സെബിൻ എന്നിവർ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിൻ അസറുദ്ദീൻ എന്നിവരുമാണ് മറ്റു ഭാരവാഹികൾ.

Advertisment