മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന് നവ നേതൃത്വം; ബെൻസി അർജുനൻ പ്രസിഡന്റ്‌, ജോബിൻസ് തട്ടാൻകുന്നേൽ സെക്രട്ടറി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബറി: മാഞ്ചസ്റ്റർ ബറി മലയാളി അസോസിയേഷന്റെ 2024 - 25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 21 ശനിയാഴ്ച ബറി ഉക്രൈൻ സോഷ്യൽ ക്ലബ് ഹാളിൽ വെച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടിക്ക് ശേഷം നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Advertisment

publive-image

ബെൻസി അർജുനൻ (പ്രസിഡന്റ), ജോബിൻസ് തട്ടാൻകുന്നേൽ (വൈസ് പ്രസിഡന്റ്‌), അലൻ കുര്യൻ (സെക്രട്ടറി), സുബിത് കുര്യാക്കോസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കമ്മിറ്റിയുടെ സുഗമമായ നടത്തിപ്പിനായി 12 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും പൊതുയോഗം തെരഞ്ഞെടുത്തു.

കുട്ടികളും മുതിർന്നവരുമായി ഏകദേശം നൂറ്റി അൻപതോളം പേർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണ സ്മരണകൾ വിളിച്ചോതിയെത്തിയ മാവേലി മന്നനെ ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടി കുട്ടികളും മുതിർന്നവരും ചേർന്ന് സ്വീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിവിധ കലാ കായിക മത്സരങ്ങൾ ആസ്വദിക്കുവാൻ തദ്ദേശീയരായ ബ്രിട്ടീഷ്കാർ പോലും സന്നിഹിതരായിരുന്നു.

രാവിലെ 10 മണിക്ക് ആരംഭിച്ച ഓണാഘോഷം വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം വൈകിട്ടു 6 മണിയോടെ സമാപിച്ചു.

Advertisment