Advertisment

ഒഐസിസിയുടെ ആഭിമുഖ്യത്തിൽ യുകെയിൽ ചാണ്ടി ഉമ്മന് ഗംഭീര സ്വീകരണം; ഉമ്മൻ‌ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ജൂലൈ 28ന് ആചരിക്കും

author-image
റോമി കുര്യാക്കോസ്
Updated On
New Update

ലണ്ടൻ: യുകെ സന്ദർശിക്കാനെത്തിയ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് ഒഐസിസി യു കെ നാഷണൽ കമ്മറ്റി അംഗങ്ങളും മറ്റു ഒഐസിസി നേതാക്കളും ചേർന്ന് ക്രോയിഡോണിൽ ഗംഭീര സ്വീകരണം നൽകി.

Advertisment

ഉമ്മൻ ചാണ്ടി എന്ന ജന നേതാവ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജൂലൈ 18 - ന് ഒരു വർഷം തികയുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണവും ഉമ്മൻ ചാണ്ടി അനുസ്മരണവും വലിയ രീതിയിൽ ജൂലൈ 28 - ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഒഐസിസി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയുടെ മകന്റെ സന്ദർശനം ആവേശം ഇരട്ടിയാക്കി എന്നതാണ് സത്യം.

publive-image

ഒഐസിസി യുടെ നാഷണൽ, റീജിയണൽ നേതാക്കൾമാത്രം ഉൾകൊള്ളുന്ന പെട്ടന്ന് വിളിച്ചിച്ചു കുട്ടിയ മീറ്റിങ്ങിൽ സംഘാടകർ പ്രതീഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തത് ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് പ്രവാസികൾക്കുള്ള സ്നേഹവും ബഹുമാനവും എടുത്തറിയിക്കുന്നതായിരുന്നു.

ഒഐസിസി നേതക്കാന്മാർ മാത്രം പങ്കെടുത്ത ചാണ്ടി ഉമ്മന് നൽകിയ അത്താഴവിരുന്നിൽ തന്റെ പിതാവിന് പ്രവാസി മലയാളികളോടുള്ള സ്നേഹം എത്രയായിരുന്നു എന്നോർമ്മിപ്പിക്കിവാൻ ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിമാന ടിക്കറ്റ് കുറയ്ക്കാൻ നടത്തിയ പദ്ധതികൾ ചാണ്ടി ഉമ്മൻ വിശദീകരിച്ചു. താനും യു കെയിൽ കുറച്ചു കാലം പ്രവാസി ആയിരുന്നതും അന്ന് ഒഐസിസി പ്രവർത്തകനായിരുന്നു എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.

publive-image

ഒഐസിസി യു കെ നാഷണൽ പ്രസിഡന്റ് കെ കെ മോഹൻദാസിന്റെ മുഖ്യ നേതൃത്വത്തിൽ നടത്തിയ അത്താഴവിരുന്നിൽ ഒഐസിസി നാഷണൽ വർക്കിംഗ് പ്രസിഡന്റ്മാരായ അപ്പാ ഗഫുർ, സുജു ഡാനിയേൽ, ഷൈനു മാത്യുസ് എന്നിവർ ചാണ്ടി ഉമ്മന് തന്റെ പ്രവർത്തങ്ങൾക്ക് അനുമോദനങ്ങൾ നേർന്നു.

ഒഐസിസി നാഷണൽ ജനറൽ സെക്കട്ടറി ബേബികുട്ടി ജോർജ്, ഒഐസിസി സറേ റീജൺ പ്രസിഡന്റ് വിത്സൺ ജോർജ്, ഒഐസിസി നാഷണൽ കമ്മിറ്റി അംഗം സോണി ചാക്കോ, ഒഐസിസി സറേ റീജൺ ജനറൽ സെക്കട്ടറി സാബു ജോർജ്, ട്രഷറർ ബിജു വർഗീസ്, സത്യം ന്യൂസ്‌ ചീഫ് റിപ്പോർട്ടർ (യു കെ) റോമി കുര്യാക്കോസ്

സറേ റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് അബ്‌ദുല്ല, ജോർജ് ജോസഫ്, ചെല്ലപ്പൻ നടരാജൻ, നാഷണൽ കമ്മറ്റി അംഗം അൽസർ അലി, ഒഐസിസി ക്രോയിഡോൺ യൂണിറ്റ് പ്രസിഡന്റ് ലിലിയ പോൾ, ഒഐസിസി സറേ മീഡിയ കോഡിനേറ്റർ തോമസ് ഫിലിപ്പ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

publive-image

അതി വിപുലമായി ജുലൈ 28 ന് യു കെഒ ഐസിസി കമ്മറ്റി നടത്താനിരിക്കുന്ന ശ്രീ. ഉമ്മൻ ചാണ്ടി ഒന്നാം ചരമ വാർഷിക അനുസ്‌മരണവും, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉത്ഘാടനവും ഒരു വലിയ വിജയമാക്കി മാറ്റുവാൻ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് എല്ലാ നേതാക്കന്മാരും ഉറപ്പ് നൽകി.

കേരളത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പിയും, എം കെ പ്രേമചന്ദ്രൻ എം.പി അടക്കം ഒഐസിസിയുടെ ചാർജ്ജുള്ള പ്രമുഖ കോൺഗസ് നേതാക്കൾ പങ്കെടുക്കുന്ന ഉമ്മൻ ചാണ്ടി, ഒന്നാം ചരമ വാർഷിക പരിപാടി ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ അരയും തലയും മുറുക്കി പ്രവത്തിക്കുകയാണ് ഓരോ ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും.

കാരണം എന്നും ജനക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിച്ച തങ്ങളുടെ ജനപ്രിയ നായകന് യു കെ ഒഐസിസി പ്രവർത്തകർ നൽകുന്ന ഹൃദയത്തിൽ നിന്നുള്ള ബഹുമതിയാകും ഈ ചടങ്ങുകൾ എന്നുറപ്പ്.

publive-image

ജുലൈ 28 ന് നടത്തുന്ന ഉമ്മൻ ചാണ്ടി ഒന്നാം ചരമവാർഷികവും ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉൽഘാടനവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം ജനറൽ കൺവീനർ ബേബികുട്ടി ജോർജ്ജ്‌, ജോയിന്റ് കൺവീനർമാരായ അപ്പാ ഗഫുർ, വിൽസൺ ജോർജ് എന്നിവരുമായി ബന്ധപെടാമെന്നു ഒഐസിസി നേതൃത്വം അറിയിച്ചു.

Advertisment