ഇപ്സ്വിച്ചിൽ; നിറം പകരാൻ ചെണ്ടമേളവും കലാവിരുന്നുകളും ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 - ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണൽ / റീജിയൻ നേതാക്കന്മാരും സാംസ്കാരിക പ്രവർത്തകരും യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും.
ഒ ഐ സി സി (യു കെ) - യുടെ നവ നാഷണൽ കമ്മിറ്റിയും ഇപ്സ്വിച് റീജിയൻ കമ്മിറ്റിയും നിലവിൽ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയിൽ, അതിവിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു പരിപാടികളുടെ സംഘാടകരായ ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
/sathyam/media/media_files/d4pdQB6g5ZDe8nRR76Uc.jpg)
രാവിലെ 11 മണിക്ക് ആരംഭം കുറിക്കുന്ന ഓണാഘോഷങ്ങൾക്ക് മിഴിവ് പകരാൻ 'മാവേലി എഴുന്നുള്ളത്ത്', ചെണ്ടമേളം, വിവിധ കലാവിരുന്നുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുട്ടുണ്ട്. ഇപ്സ്വിച് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നു ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം. ഒ ഐ സി സി (യു കെ) നേതാക്കന്മായായ ജി ജയരാജ്, വിഷ്ണു പ്രതാപ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ.
യു കെയിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ പ്രസിഡന്റ് ബാബു മാങ്കുഴിയിൽ, വൈസ് പ്രസിഡന്റുമാരായ നിഷ ജനീഷ്, ജിജോ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ് എന്നിവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടാം:
ജി ജയരാജ്: 07404604305
വിഷ്ണു പ്രതാപ്: 07365242255,
ബാബു മാങ്കുഴി: 07793122621
വേദിയുടെ വിലാസം:
Saint. Mary Magdelen Catholic Church Hall 468, Norwich Rd Ipswich IP1 6JS