ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയണിന്റ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും കോൺഗ്രസ്‌ പാർട്ടി ജന്മദിനാചരണവും ജനുവരി 4ന്

New Update
Hsbbsb

ഇപ്സ്വിച്ച്: ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനാചാരണവും ജനുവരി 4ന് (ശനിയാഴ്ച) സംഘടിപ്പിക്കും. വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 

Advertisment

ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രം' എന്ന വിഷയത്തിൽ കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ Rt. Hon. Cllr. ബൈജു തിട്ടാല മുഖ്യപ്രഭാഷണം നടത്തും. 

ആഘോഷങ്ങൾക്ക് മിഴിവ് പകരാൻ ഒട്ടനവധി കലാവിരുന്നുകൾ സംഗമിക്കുന്ന വേദിയിൽ, യു കെയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ 

'കേരള ബീറ്റ്സ് യു കെ' അനുഗ്രഹീത കാലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ചടുല താളങ്ങൾ കൊണ്ട് പ്രശസ്തമായ 'ഫ്ലൈട്ടോസ് ഡാൻസ് കമ്പനി'യുടെ ഡാൻസ് ഷോയും കൂടുതൽ പകിട്ടേകും. 

ഒഐസിസി (യുകെ) ഇപ്സ്വിച്ച് റീജിയൻ അംഗങ്ങൾ ഒരുക്കുന്ന രുചിയേറിയ 3 കോഴ്സ് ഡിന്നറാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം.

സംഗീത - നൃത്ത സമന്വയം ഒരുക്കുന്ന ആഘോഷ സന്ധ്യയിലേക്കും സ്നേഹവിരുന്നിലേക്കും ഏവരേയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്‌): 07793122621

അഡ്വ. സി പി സൈജേഷ് (ജനറൽ സെക്രട്ടറി): 07570166789

ജിൻസ് വർഗീസ് (ട്രഷറർ): 07880689630

വേദിയുടെ വിലാസം: 

St. Mary Magdelen Catholic Church 

468 Norwich Rd

Ipswich IP1 6JS

Advertisment