പ്രവർത്തന മികവിന് അംഗീകാരം; ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് യൂണിറ്റിന് റീജിയൻ പദവി

author-image
റോമി കുര്യാക്കോസ്
Updated On
New Update
oicc inpeach ips

ഇപ്സ്വിച്ച്: രൂപീകൃത്യമായി രണ്ട്‌ വർഷം പിന്നിടുമ്പോൾ പ്രവർത്തന മികവിന് അംഗീകാരമായി ഇപ്സ്വിച്ച് യൂണിറ്റിന് റീജിയൻ പദവി. 2024 ഒക്ടോബർ 24ന് കവന്ററിയിൽ വച്ച് നടത്തപ്പെട്ട ഓ ഐ സി സി (യു കെ) - യുടെ പ്രഥമ നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ചാണ് ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം അംഗീകരിച്ചത്. ഭാരവാഹികൾക്ക് മാറ്റം വരുത്താതെയാണ് യൂണിറ്റിനെ റീജിയൻ പദവിയിലേക്ക് ഉയർത്തിയത്. ബാബു മങ്കുഴിയിൽ, വിഷ്ണു പ്രതാപ്, ബിജു ജോൺ എന്നിവരായിരുന്നു   തുടക്കകാലത്തെ യൂണിറ്റ് ഭാരവാഹികൾ.

Advertisment

കണ്ണൂർ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ കെ ജി ജയരാജ്‌ ആദ്യ അധ്യക്ഷനായി രൂപം നൽകിയ ഇപ്സ്വിച്ച് യൂണിറ്റ് മികവാർന്ന പ്രവർത്തനവും ചിട്ടയായ സംഘടനാ സംവിധാനവുമായി വളരെ പെട്ടന്ന് ഓ ഐ സി സി (യു കെ) - യുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. ബാബു മങ്കുഴിയിൽ, വിഷ്ണു പ്രതാപ്, ബിജു ജോൺ എന്നിവരായിരുന്നു   തുടക്കകാലത്തെ മറ്റു യൂണിറ്റ് ഭാരവാഹികൾ.

 

oicc inpeach ips25

ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചപ്പോൾ ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതും ഇപ്സ്വിച്ച് യൂണിറ്റാണ്‌. ഇപ്സിച്ചിലെ മലയാളി സമൂഹത്തെ കൂട്ടി ചേർത്തുകൊണ്ട് ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും മറ്റും വലിയ ജനപങ്കാളിത്തത്തോടെ നടത്താനായതും കൂട്ടായ്മയുടെ സംഘടനാ അടിത്തറ വിളിച്ചോതുന്നതായിരുന്നു. വയനാട് പ്രകൃതി ദുരന്തത്തിൽ പെട്ടവരുടെ പുനരദിവാസപ്രവർത്തനങ്ങൾക്കായി കെ പി സി സിയുടെ ധനസമാഹരണ പദ്ധതിയിലേക്ക് സംഭാവനയായി ഓ ഐ സി സി (യു കെ) - ഭാഗത്തു നിന്നും നൽകിയ തുകയിൽ £1015 പൗണ്ട് പിരിച്ചു നൽകിയും ഇപ്സ്വിച്ച് യൂണിറ്റ് മറ്റു റീജിയൻ / യൂണിറ്റുകൾക്ക് മാതൃകയായി. 

ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയൻ ഭാരവാഹികൾ: 

പ്രസിഡന്റ്‌: ബാബു മങ്കുഴിയിൽ 

വൈസ് പ്രസിഡന്റ്: നിഷ ജനീഷ്,  ജിജോ സെബാസ്റ്റ്യൻ 

ജനറൽ സെക്രട്ടറി: അഡ്വ. സി പി സൈജേഷ്  ജോയിന്റ് സെക്രട്ടറി: ജോസ് ഗീവർഗീസ്,  നിഷ ജയരാജ്‌ 

ട്രഷറർ: ജിൻസ് വർഗീസ്എ. ക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബിജു ജോൺ,  അന്റു എസ്തപ്പാൻ , ജയ്മോൻ ജോസ്,  ജനീഷ് ലുക്ക, ജോൺസൺ സിറിയക്,   സിബി ജോൺ,  ജയ്സൺ പിണക്കാട്ട്, മാർട്ടിൻ പൊറിഞ്ചു 

നാഷണണൽ കോർഡിനേറ്റേഴ്‌സ്: കെ ജി ജയരാജ്‌ , വിഷ്ണു പ്രതാപ്

 

Advertisment