ലണ്ടൻ: യു കെയിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് ഐ സി സി (യു കെ) - യുടെ നേതൃത്വത്തിൽ ബഹു. ഇന്ത്യൻ ഹൈ കമ്മീഷന് ഹർജി സമർപ്പിക്കും.
യു കെയിലെ 5 ലക്ഷത്തോളം പ്രവാസി മലയാളികൾ കാലാകാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ക്രോഡീകരിച്ചുകൊണ്ടു ഒ ഐ സി സി (യു കെ) ഭാരവാഹികൾക്കായി ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് ഒക്ടോബർ 24ന് അനുവദിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽ വിശദമായി പ്രതിപാദിക്കുമെന്നും പ്രശനപരിഹാരത്തിനായി ഇതടങ്ങുന്ന ഒരു ഹർജി സമർപ്പിക്കുമെന്നും നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ വർധിച്ചിട്ടുണ്ടെന്നും അവരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുവാൻ യു കെ മലയാളികൾക്കിടയിലെ പ്രാബല സംഘടന എന്ന നിലയിൽ ഒ ഐ സി സി (യു കെ) പ്രതിജ്ഞബന്ധമാണെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രവാസി മലയാളികളെ സംബന്ധിക്കുന്ന വിഷയങ്ങളും അവരുടെ ആവശ്യങ്ങളും വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിൽ മലയാളിയായ ഒരു ഉദ്യഗസ്ഥനെ നിയമിക്കുക, കൊച്ചിയിൽ നിന്നും യു കെയിലേക്ക് കൂടുതൽ പ്രതിവാര വിമാന സർവീസുകൾ ആരംഭിക്കുന്ന, ഇപ്പോഴുള്ള വിമാന സർവീസുകൾ മാഞ്ചസ്റ്റർ / ബിർമിങ്ഹം വരെ നീട്ടുക, യു കെയിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായും മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിൽ ഇപ്പോഴുള്ള ഇപ്പോഴുള്ള സങ്കീർണ്ണതകളും കാലതാമസവും ഒഴിവാക്കുക, സാമൂഹിക - തൊഴിൽ മേഖലകളിൽ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികൾ തുടങ്ങിയ പ്രധാന ആവശ്യങ്ങളും മലയാളി സമൂഹം രാജ്യത്ത് അഭിമുഖീകരിക്കുന്ന മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ പങ്കുവയ്ക്കും.
ബഹു. ഇന്ത്യൻ ഹൈകമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുന്ന ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിക്കൊണ്ട് ഒരു 'ഓൺലൈൻ പെറ്റീഷൻ ലിങ്കും' തുറന്നിട്ടുണ്ട്. ഇതോടൊപ്പം ചേർത്തിരിക്കുന്ന ഓൺലൈൻ ഹർജി ലിങ്കിൽ എല്ലാവരും പിന്തുണ അറിയിച്ചുകൊണ്ട് ഒപ്പ് വയ്ക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു വലിയ വിജയമാക്കണമെന്നും ഒഐസിസി (യുകെ) ഭാരവാഹികൾ അറിയിച്ചു.
ഓൺലൈൻ പെറ്റീഷൻ ലിങ്ക്: https://chng.it/SdczcLd8WB