ഇസ്രായേലിന്റെ 'സ്രഷ്ടാവ്' ബാല്‍ഫര്‍ പ്രഭുവിന്റെ പെയിന്റിങ് നശിപ്പിച്ച് പ്രതിഷേധം

New Update
jhguuuuuu

ലണ്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായിരുന്ന ബാല്‍ഫര്‍ പ്രഭുവിന്റെ പെയിന്റിങ് നശിപ്പിച്ചു. ഇസ്രായേല്‍ രാജ്യസ്ഥാപനത്തിലേക്ക് നയിച്ച ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു ബാല്‍ഫര്‍.

Advertisment

പലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ സ്ഥാപിക്കാന്‍ ബ്രിട്ടന്റെ പിന്തുണ അറിയിച്ചുള്ള 1917ലെ പ്രഖ്യാപനം ആര്‍തര്‍ ജെയിംസ് ബാല്‍ഫറിന്റെ പേരിലാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്നു ബാല്‍ഫര്‍ അന്ന്. അലക്സിയസ് ഡി ലാസിയോ ആണ് പെയിന്റിങ് വരച്ചത്.

കേംബ്രിജ് വാഴ്സിറ്റിയുടെ ഭാഗമായ ട്രിനിറ്റി കോളജിലുണ്ടായിരുന്ന 1914ലെ പെയിന്റിങ്ങാണ് ഇസ്രായേല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചവര്‍ ചുവന്ന ചായമടിച്ച് വികലമാക്കിയത്. സംഭവത്തില്‍ ആരെയും അറസ്ററ് ചെയ്തിട്ടില്ല. 

protest Lord Balfer
Advertisment