Advertisment

ലേബര്‍ സര്‍ക്കാര്‍ വളരെ വേഗത്തില്‍ കുഴപ്പത്തിലാകുമെന്ന് റിഫോം

New Update
vbgtyyyyyyyyyyyyyyyyu

ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ വളരെ വേഗത്തില്‍ കുഴപ്പത്തിലാകുമെന്ന് തീവ്രവലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ നേതാവ് നൈജല്‍ ഫാരേജ് .

Advertisment

ഈസ്റ്റ് തുറോക്ക് സീറ്റില്‍ വിജയിച്ച ജെയിംസ് മക്മര്‍ഡോക്കിനൊപ്പം ശനിയാഴ്ച ഉച്ചകഴിഞ്ഞ് എസെക്സിലെ ഈസ്റ്റ് തുറോക്ക് കമ്മ്യൂണിറ്റി ഫുട്ബോള്‍ ക്ലബിലെത്തിയപ്പോഴാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാവി പ്രവചിച്ചത്.

2018 ല്‍ റിഫോം യു കെ രൂപീകരിച്ചപ്പോള്‍ മുതല്‍ ഫാരേജ് ഒന്നിലധികം തവണ എം പിയാകാന്‍ ശ്രമിച്ചിരുന്നു.20 വര്‍ഷത്തോളം യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന അദ്ദേഹം യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന് ശക്തമായി പ്രചാരണം നടത്തിയയാളുമാണ്.

ഭരണ പരിചയമില്ലാത്തത് കുഴപ്പത്തിലാക്കും

രണ്ട് പേരൊഴികെ പുതിയ കാബിനറ്റിലുള്ള മുഴുവന്‍ അംഗങ്ങളും അനുഭവ പരിചയമില്ലാത്തവരാണെന്ന് റിഫോം നേതാവ് നിരീക്ഷിച്ചു.നിരവധിയായ ആളുകളുടെ ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന എക്സിക്യൂട്ടീവ് തീരുമാനങ്ങളെടുക്കേണ്ട ആളുകളാണ് ഇവര്‍.ഈ തീരുമാനങ്ങളൊന്നുമെടുക്കാന്‍ പ്രാപ്തരല്ല ഇവര്‍.. അതിനാല്‍ വൈകാതെ സര്‍ക്കാര്‍ പ്രശ്നത്തിലാകും.

റുവാണ്ട സ്‌കീമിന് ബദലില്ല

റുവാണ്ട സ്‌കീം റദ്ദാക്കിയത് കേവലം വാഗ്ദാനം പാലിക്കാന്‍ വേണ്ടിയാണെന്ന് റിഫോം നേതാവ് പറഞ്ഞു. കെയര്‍ സ്റ്റാര്‍മര്‍ എന്താണ് പ്രശ്നപരിഹാരത്തിനായി നിര്‍ദ്ദേശിക്കുന്നത്.ഇദ്ദേഹത്തിന് ഒരു പദ്ധതിയുമില്ല. നേരിടുമെന്നാണ് പറയുന്നത് . വര്‍ഷങ്ങളായി സര്‍ക്കാര്‍ നോക്കിയിട്ട് പറ്റാത്ത കാര്യമാണിത്.

റിഫോം കൊണ്ടു വരും യഥാര്‍ത്ഥ മാറ്റം

യഥാര്‍ത്ഥ മാറ്റത്തിനുള്ള ബഹുജന പ്രസ്ഥാനം അടുത്ത തിരഞ്ഞെടുപ്പിനായി കെട്ടിപ്പടുക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് റിഫോം നേതാവ് പറഞ്ഞു.രാജ്യത്ത് പ്രപ്പോര്‍ഷനേറ്റ് റപ്രസെന്റേഷന്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ അഞ്ച് എം പി മാരുടെ സ്ഥാനത്ത് 97 പേരുണ്ടാകുമായിരുന്നുവെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

തകര്‍ന്ന പള്ളിയും വിശ്വാസവും

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തകര്‍ന്ന പള്ളിയും വിശ്വാസവും പോലെയാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. സിനഡ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് പോലെ സ്‌കോട്ടിഷ് പാര്‍ലമെന്റിലും പാര്‍ട്ടി സീറ്റുകള്‍ നേടും.

കെയറിന്റെ ലേബറിന് ആവേശമില്ല

കെയര്‍ സ്റ്റാര്‍മറുടെ ലേബറിന് ആവേശമില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചതായി റിഫോം നേതാവ് ആരോപിച്ചു. പുതിയ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ശക്തമായി എതിരാളിയായി തന്റെ പാര്‍ട്ടിയുണ്ടാകുമെന്ന് ഫാരേജ് പറഞ്ഞു.

Advertisment