Advertisment

ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയൻ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷവും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഫെബ്രുവരി 2ന്; ചടങ്ങുകൾ വൈകിട്ട് 6 മണി മുതൽ

New Update
Vfyvbb

ഇപ്സ്വിച്ച്: ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ 76 - മത് ദിനാഘോഷവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും ഓ ഐ സി സി (യു കെ) ഇപ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 2ന് (ഞായറാഴ്ച) സംഘടിപ്പിക്കും. 

Advertisment

ഇപ്സ്വിച്ച് ബ്രിട്ടാനിയ റോഡിലുള്ള സ്കൗട്ട് ഹാളിൽ വച്ച് വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഭാരവാഹികൾ, റീജിയൻ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, ഓ ഐ സി സി (യു കെ) പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും. 

ചടങ്ങുകളിൽ എല്ലാ മതേതര ജനാതിപത്യ വിശ്വാസികളും സുമനസുകളും പങ്കെടുക്കണമെന്ന് റീജിയൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ, ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ്, ട്രഷറർ ജിൻസ് വർഗ്ഗീസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ബാബു മാങ്കുഴിയിൽ (പ്രസിഡന്റ്‌): 07793122621

അഡ്വ. സി പി സൈജേഷ് (ജനറൽ സെക്രട്ടറി): 07570166789

ജിൻസ് വർഗീസ് (ട്രഷറർ): 07880689630

വേദിയുടെ വിലാസം: 

6th Ipswich Scout Hall

Britannia Rd

Ipswich IP4 4PE

Advertisment