ഓ ഐ സി സി (യു കെ) എലിഫന്റ് ആൻഡ് കാസ്സിൽ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം വികാരോജ്വലമായി; മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു

New Update
oicc reba

ലണ്ടൻ: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓർമ പുതുക്കി രാജ്യത്തിന്റെ 76 - മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി (യു കെ) എലിഫന്റ് & കാസ്സിൽ റീജിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു.  

Advertisment

ജനുവരി 26, രാവിലെ 10.30ന് ലണ്ടൻ പാർലിമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിജിയുടെ സ്തൂപത്തിന് മുന്നിൽ സംഘടിപ്പിച്ച വികാരോജ്വലമായ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗവും മുതിർന്ന നേതാവുമായ സി നടരാജൻ നിർവഹിച്ചു.


 മഹാത്മാഗാന്ധിയുടെ സ്തൂപത്തിന് മുന്നിൽ പ്രവർത്തകർ അർപ്പിച്ച പുഷ്‌പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

oicc repa

പ്രതികൂല കാലാവസ്ഥയിലും നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഓ ഐ സി സി (യു കെ) നാഷണൽ ജനറൽ സെക്രട്ടറി അഷ്‌റഫ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. റീജിയൻ പ്രസിഡന്റ് യഹിയ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ബിന്ദുമോൻ തനക്കൽ (മോഹൻ) സ്വാഗതം ആശംസിച്ചു. ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം സണ്ണി ലൂക്കോസ് റിപ്പബ്ലിക്ദിന സന്ദേശം നൽകി.

repa oicc

ഓ ഐ സി സി (യു കെ) നാഷണൽ വർക്കിങ് പ്രസിഡന്റുമാരായ അപ്പ ഗഫൂർ, സുജു കെ ഡാനിയൽ, വൈസ് പ്രസിഡന്റ് ജോർജ്ജ്  ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജമാൽ, രാജൻ പടിയിൽ, ഡോ. ജെസ്‌ന ജോണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കുള്ള നന്ദി റീജിയൻ ട്രഷറർ അഷ്‌റഫ്‌ മരുതിൽ രേഖപ്പെടുത്തി. ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

Advertisment