കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ ജൂലൈ 13ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bdsvdegtywu

ലണ്ടൻ : കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും മത്സരാർഥികളിൽ നിന്നും ആവേശകരമായ പ്രതികരണം.

Advertisment

ജൂലൈ 13ന് കലാഭവൻ ലണ്ടൻ, ലണ്ടനിൽ വച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോയ്ക്കും ഓൾ യുകെ ഇന്ത്യൻ (ഗ്രേറ്റ് ബ്രിട്ടൻ) സൗന്ദര്യ മത്സരത്തിനും റജിസ്ട്രേഷൻ ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ്‌ മത്സരങ്ങൾ. ജൂൺ 10 വരെ റജിസ്റ്റർ ചെയ്യാം. 

വേണ്ടത്ര എൻട്രികൾ ലഭിച്ചാൽ അതിനു മുൻപ് തന്നെ റജിസ്‌ട്രേഷൻ ക്ലോസ് ചെയ്തേക്കാം. ഇനിയും പങ്കെടുക്കാൻ താല്പര്യമുള്ളവർ കലാഭവൻ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച ലണ്ടനിൽ ഹോൺചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓൺലൈൻ ഗ്രൂമിങ് സെഷൻ, മെയ് 27 തിങ്കളാഴ്ച്ച വൈകിട്ട് 8 മണിക്ക് (സൂം സെഷൻ ) നടത്തപ്പെടുന്നതാണ്. പൂജാ തിവാരി ആയിരിക്കും ഗ്രൂമിങ് സെഷൻ നയിക്കുന്നത്. 

പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക. താത്പര്യമുള്ളവർ ബന്ധപ്പെടുക. കലാഭവൻ മ്യൂസിക് ബാൻഡിൽ ഓർക്കസ്‌ട്രേഷൻ / ടെക്‌നിക്കൽ മേഖലകളിൽ താല്പര്യമുള്ളവരും ദയവായി ബന്ധപ്പെടുക. കലാഭവൻ ലണ്ടൻ ടീം: 07841613973, kalabhavanlondon@gmail.com

Advertisment