ന്യൂപോര്‍ട്ട്: യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്‌മ) വെയില്‍സ് റീജണല്‍ പൊതുയോഗം മാര്‍ച്ച് 29 ശനിയാഴ്ച ന്യൂപോര്‍ട്ടില്‍ ചേരുന്നു. വെയില്‍സ് റീജണിലെ യുക്‌മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. റീജനല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്.
പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്‌മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. പുതിയ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെയില്‍സ് റീജണിലെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒരുങ്ങുകയാണ്.