Advertisment

രേവന്ത് റെഡ്‌ഡി 'ഹലോ ലണ്ടൻ' പരിപാടിയിൽ പങ്കെടുക്കും; യുകെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 19 - ന് ഹോൺസ്ലോയിൽ; പ്രവേശം ഓൺലൈൻ രജിസ്ട്രേഷനിലൂടെ

New Update
revanth reddy uk

ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി 'ഹലോ ലണ്ടൻ' പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. യുകെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 19, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഹോട്ടൽ ഹെസ്റ്റൺ ഹൈഡിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisment

RevanthReddyatLondon.rsvpify.com എന്ന ലിങ്കിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ലഭിക്കുന്ന 'പാസ്സ്' മുഖേന മാത്രമായിരിക്കും ഹാളിലേക്കുള്ള പ്രവേശനം. വിജയകരമായി രജിസ്റ്റർ ചെയ്യുന്നവരുടെ മെയിൽ ഐഡിയിൽ 'പാസ്സ്' ലഭിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മുഖ്യമന്ത്രിയെ കാണുവാനും ആശയവിനിമയം നടത്തുവാനും അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

തെലങ്കാന കോൺഗ്രസ് പാർട്ടിയുടെ ജനകീയ മുഖമായ ശ്രീ. രേവന്ത് റെഡ്‌ഡിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം അടിവരയിടുന്നതായിരുന്നു, ബിആർഎസിന്റെ അടിവേരറുത്തുകൊണ്ട് അദ്ദേഹം തെലങ്കാന മുഖ്യമന്ത്രി പദത്തിൽ എത്തിച്ചേർന്നത്. 

മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം അദ്ദേഹം വിദേശത്ത് ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പൊതു പരിപാടി എന്ന പ്രത്യേകതയും 'ഹലോ ലണ്ട'നുണ്ട്.

revand reddy london

നാട്ടിൽ ജനങ്ങൾ നൽകിയ സ്നേഹാഭിവാദ്യങ്ങൾ അതേപോലെ, ഒരു പക്ഷെ അതിലും ഊഷ്മളമായി അദ്ദേഹത്തിന് നൽകുവാൻ എല്ലാ സജ്ജീകരണങ്ങളും പരിപാടിക്കായി സംഘടകർ ഒരുക്കിയിട്ടുണ്ട്. 

പരിപാടി അസൂത്രണം  ചെയ്തത് മുതൽ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് യു കെയുടെ നാനാ ഭാഗത്തു നിന്നുള്ള ജനങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഏകദേശം 2500 ന് മേൽ രജിസ്ട്രഷനുകൾ ഇപ്പോൾ വരെ നടന്നു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഘു ഭക്ഷണ പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്. 

ജനുവരി 15 മുതൽ 20 വരെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) വാർഷിക യോഗത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെ ദാവോസിലേക്കും പിന്നീട് ലണ്ടനിലേക്കും തെലങ്കാന സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘത്തെ  മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഡിയാണ് നയിക്കുന്നത്.

രജിസ്ട്രേഷൻ ലിങ്ക്: https://RevanthReddyatLondon.rsvpify.com

വേദിയുടെ വിലാസം: Heston Hyde Hotel, N Hyde Ln, Hounslow, TW5 0EP.

Advertisment