Advertisment

ക്രോയിഡോണിലെ യുവ മലയാളി വ്യവസായി കുഴഞ്ഞു വീണു മരിച്ചു; 14 - ന് ഒന്നാം വിവാഹവാർഷികം ആഘോഷിക്കാൻ ഇരിക്കവേയാണ് റാഗിൽ ഗിൽസിന്റെ അപ്രതീക്ഷിത വിയോഗം

New Update
obit ragil gills

ക്രോയിഡോൺ: ക്രോയിഡോണിൽ യുവ മലയാളി വ്യവസായി കുഴഞ്ഞു വീണു മരിച്ചു. ബന്ധുക്കളെയും മിത്രങ്ങളെയും കണ്ണീരിലാഴ്ത്തി ക്രോയിഡോണിലെ വെസ്‌റ്റ്കോംബ് അവന്യൂയിലെ താമസക്കാരനായ 27 - കാരൻ റാഗിൽ ഗിൽസ് ആണ് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ മരണമടഞ്ഞത്. നാട്ടിൽ കൊല്ലം കുമ്പളം സ്വദേശിയാണ്. ഹൃദയഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

ഫെബ്രുവരി 14 - ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് റാഗിലിനെ അപ്രതീക്ഷിത മരണം തേടിയെത്തിയത്. 

മുപ്പത് വർഷങ്ങൾക്ക് മുൻപ് യു കെയിലേക്ക് കുടിയേറിയതാണ് എൽസി ലിമിറ്റഡിന്റെ ഡയറക്‌ടർ കൂടിയായ റാഗിലിന്റെ കുടുംബം.

പ്രെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയിൽ ഐ ഗിൽസ്, രാജി ഗിൽസ് എന്നിവരാണ് മാതാപിതാക്കൾ. അഗിൽ ഗിൽസ് ഏക സഹോദരൻ.

സംസ്കാരചടങ്ങുകൾ കേരളത്തിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. യു കെയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്റ് മൈക്കിൾസ് ലത്തീൻ കത്തോലിക്കാ പള്ളിയിൽ സംസ്‌കരിക്കും. സംസ്കാര തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

Advertisment