Advertisment

ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനം നിർത്തലാക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോൺഗ്രസ് (എം) യുകെ ഘടകം. പ്രസ്തുത വിഷയം കേന്ദ്ര - കേരള സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും യുകെ നാഷണൽ കമ്മിറ്റി

New Update
pravasi congress uk

യുകെ: ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസി കേരളാ കോൺഗ്രസ് (എം) യുകെ നാഷണൽ കമ്മിറ്റി. 

Advertisment

പ്രസ്‌തുത വിഷയം പാർട്ടി ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയിലൂടെയും കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിലൂടെയും കേന്ദ്ര, കേരള സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും കൂടാതെ യുകെ മലയാളികളുടെ ആശങ്ക എയർഇന്ത്യ അധികൃതരെ അറിയിക്കുവാനും യുകെ നാഷണൽ കമ്മിറ്റി തീരുമാനിച്ചു. 

ഏകദേശം  അഞ്ച് ലക്ഷത്തോളം വരുന്ന യുകെ മലയാളികളുടെ പ്രധാന ആശ്രയമായിരുന്ന വിമാന സർവ്വീസാണിത്. യുകെയിലെ മലയാളി സമൂഹത്തിന്‍റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് 2020 ആഗസ്റ്റ് മുതല്‍ ഈ റൂട്ടില്‍ വിമാനം അനുവദിച്ചത്.

air india-3

അന്നുമുതല്‍ ഇന്നുവരെ ആളില്ലാത്തത് കാരണം ഒരു സർവ്വീസ് പോലും മുടങ്ങിയിട്ടില്ല. കൂടാതെ പല സർവീസുകളും മറ്റ് സംസ്ഥാനങ്ങളിലെ സർവീസുകളെ അപേക്ഷിച്ചു ലാഭകരവുമായിരുന്നു എന്നതാണ് വസ്തുത.

മലയാളികളെ സംബന്ധിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുവാനും, കൂടാതെ മക്കളെ സന്ദർശിക്കുവാൻ യുകെ യിലെത്തുന്ന മാതാപിതാക്കളുടെയും പ്രധാന ആശ്രയവുമായിരുന്നു ഈ ഡയറക്റ്റ് സർവീസ്. പ്രസ്തുത സർവീസ് ആണ് മാർച്ച് മാസം അവസാനം മുതൽ നിർത്തലാക്കുവാൻ പോകുന്നു എന്നറിയുന്നത്.

കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കുന്നതോടൊപ്പം, അമൃത്സാർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കുന്നതായും കാണുവാൻ സാധിക്കുന്നത് മലയാളികളോടുള്ള വലിയൊരു അവഗണനയായി പ്രവാസി കേരളാ കോൺഗ്രസ് (എം) യുകെ നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രവാസി കേരളാ കോൺഗ്രസ് (എം) യുകെ ഘടകം പ്രസിഡന്റ് മാനുവൽ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുകെ ഘടകം ഓഫീസ് ചാർജ് സെക്രെട്ടറി ജിജോ അരയത്ത്, പ്രവാസി കേരളാ കോൺഗ്രസ് (എം) ഗ്ലോബൽ കമ്മറ്റി പ്രതിനിധികളായ ഷൈമോൻ തോട്ടുങ്കൽ, ടോമിച്ചൻ കൊഴുവനാൽ, സി.എ ജോസഫ്, പ്രവാസി കേരളാ കോൺഗ്രസ് (എം) യുകെ ജനറൽ സെക്രട്ടറിമാരായ ബെന്നി അമ്പാട്ട്, ജോഷി തോമസ്, ബിനു മുപ്രാപിള്ളി, അഖിൽ ഉള്ളംപള്ളിൽ, ജിജോ മുക്കാട്ടിൽ,

pravasi congress uk-2

വൈസ് പ്രെസിഡന്റുമാരായ ഷാജി വാരക്കുടി, എബി പൊന്നാംകുഴി, സാബു ചുണ്ടക്കാട്ടിൽ, എബിൻ ജോർജ് കാഞ്ഞിരംതറപ്പേൽ, ട്രഷറർ ഷെല്ലി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോബർട്ട് വെങ്ങാലിവക്കേൽ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജയ്മോൻ വഞ്ചിത്താനം, ഷാജി കരിനാട്ട്, വിനോദ് മാണി, ജോമോൻ കുന്നേൽ, ജോസഫ് ചാക്കോ, ജെയിംസ് ഫിലിപ്പ് കുന്നുംപുറം, രാജുമോൻ പി.കെ, റ്റോം തോമസ്, ടോം കുമ്പിളുമൂട്ടിൽ, തോമസ് റോബിൻ ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഡാന്റോ പോൾ, ജോഷി സിറിയക്, അനീഷ് ജോർജ്‌, റോബിൻ വർഗീസ് ചിറത്തലക്കൽ, ജോമോൻ ചക്കും കുഴിയിൽ, ആൽബിൻ പേണ്ടാനത്ത്, ബിജു ഫിലിപ്പ്, സോമി മുളയാനിക്കൽ, ഫിലിപ്പ് പുത്തൻപുരക്കൽ, പ്രദീപ് ജോസഫ്, സിറിൽ ഗ്രിഗോറിയസ്, മാത്യു ജോർജ്, ടൈറ്റസ് ജോയ്, ജേക്കബ് മാത്യു, നിതിൻ ജോൺ കാവുംപുറത്ത്, ജെയിംസ് പി ജാൻസ്, ജിത്തു പൂഴിക്കുന്നേൽ, കോശിയ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment