യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ 50 വയസ് കഴിഞ്ഞവർക്ക് പ്രത്യേക മത്സരം... കായിക മേള ജൂൺ 21 ന് ലിവർപൂളിൽ

New Update
uukma atheletic meet liverpool

 

Advertisment

ലിവര്‍പൂള്‍: "വയസ്സായി എന്നതിലല്ല കാര്യം നിങ്ങൾ ഏതു വയസ്സുകാരനെ പോലെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം" - ഓഷോ. നിങ്ങൾ 50 വയസു കഴിഞ്ഞതാണോ ഇനിയും നിങ്ങൾക്ക് ചെറുപ്പക്കാരനെ പോലെ ഓടാം, യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ നിങ്ങൾക്കും ഓടാൻ അവസരം. 

യുക്മയുടെ ചരിത്രത്തിൽ ആദ്യമായി അമ്പതു കഴിഞ്ഞവർക്കുള്ള ഓട്ട മത്സരം സംഘടിപ്പിക്കുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷൻമാർക്കും, വനിതകൾക്കും  യുക്മയുടെ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ 100X4 മീറ്റർ റിലേയിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുന്നു. 

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു.  

കൂടാതെ കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരം. നിങ്ങൾ ഒരു സ്പോർട്സ് താല്പര്യം ഉള്ള വ്യക്തി ആണെങ്കിൽ നിങ്ങള്ക്ക് യുക്മയുടെ കായികമേളയിൽ പങ്കാളി ആകാം. 

മത്സരിക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്ട്രേഷൻ നടത്തുക.

 50, 100, 200, 400 മീറ്റർ  ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ മത്സരങ്ങൾ. 

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയുടെ അംഗങ്ങളായിട്ടുള്ള അസ്സോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്. 

മത്സരിക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്ട്രേഷൻ നടത്തുക. 

നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ച വിജയികൾക്ക്  ജൂൺ 28 തീയതി യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

-അനിൽ ഹരി (പിആർഒ, യുക്മ നോർത്ത് വെസ്റ്റ്)