ഏഴാമത് ചേർത്തല സംഗമം ഇന്ന് സ്റ്റോക് ഓൺ ട്രെന്റിൽ

New Update
cherthala sangamam

സ്റ്റോക്ക് ഓണ്‍ ട്രന്‍റ്: ദേശാന്തരങ്ങൾ കടന്നു ജീവിതം കെട്ടി പടുക്കുവാൻ മറുനാട്ടിലെത്തിയ യുക്കെ മലയാളികൾ  ഓരോരുത്തരും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒന്നാണ്  നാടിന്റെ ഓർമ്മകളും ചിന്തകളും.

Advertisment

അത്തരം ജന്മ നാടിന്റെ ഓർമ്മകളും പേറി, മറുനാട്ടിൽ നാടൻ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ ചേർത്തലയുടെ മക്കൾ ഏഴാമത് സംഗമത്തിനായി ഇന്ന് ജൂൺ 21-ാം തിയതി ശനിയാഴ്ച  സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒത്തുകൂടുന്നു ! 

സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിലെ  ഓർമ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിക്കുവാൻ ഒത്തു കൂടുന്നത് സ്റ്റോക്കിലെ ചെസ്സ്‌ടെർട്ടൻ കമ്മ്യുണിറ്റി സെന്ററിൽ ആണ്.

ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും, കൂടാതെ കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിനായും പണം സമാഹരിക്കുകയുണ്ടായി. 

കഴിഞ്ഞ ഏഴു വർഷക്കാലമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് സംഗമം നടത്തിയിട്ടുള്ളത്.   കായലും അറബിക്കടലും കൈകോർത്തു നിൽക്കുന്ന  ചേര്‍ത്തല ! നാടന്‍ സംസ്കാരവും തനിമയും ഇന്നും കൈവിടാത്ത ഗ്രാമീണ ശാലീന ഇന്നും കാത്തു സൂക്ഷിക്കുന്ന ചേര്‍ത്തല ! കേരളീയ രാഷ്ട്രീയ സാംസ്കാരീക പൈതൃകത്തില്‍ തനതായ കയ്യൊപ്പ് ചാര്‍ത്തിയ ചേര്‍ത്തല. 

ആ നാട്ടിൽ നിന്നും യുകെയില്‍ ചേക്കേറിയ ഒരുപിടി നന്മയുള്ള നാട്ടുകാര്‍ ഒരുമിച്ചു കൂടുമ്പോൾ ഇനിയും ഒരു പാട് സൽപ്രവർത്തികൾക്കായി കാത്തിരിക്കാം എന്ന സന്ദേശമാണ് ഭാരവാഹികൾ നൽകുന്നത്.

വിവിധങ്ങൾ ആയ കലാപരിപാടികളും വേദിയിൽ അരങ്ങേറും. മിസ്റ്റർ ആൻഡ് മിസ്സിസ് ചേർത്തല യു കെ മത്സരവും ക്വിസ് മത്സരവും ഒപ്പം ഗാനമേളയും നൃത്തവുമൊക്കെ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളാണ്.