അഭയാര്‍ത്ഥികള്‍ക്ക് ഇനി യുകെയില്‍ പൗരത്വം ലഭിക്കില്ല

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Bsbndn

ലണ്ടന്‍ : അഭയാര്‍ഥികള്‍ക്ക് ഇനി പൗരത്വം നല്‍കില്ലെന്ന നിയമം ബ്രിട്ടന്‍ പ്രാബല്യത്തിലാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ചെറുബോട്ടുകളിലും മറ്റും ഇംഗ്ളീഷ് ചാനല്‍ കടന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് ഇനി പൗരത്വം നല്‍കില്ല. അനധികൃതമായി എത്തിയവരെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.

Advertisment

ബ്രിട്ടന്റെ നാടുകടത്തല്‍ പദ്ധതിയില്‍ സഹകരിച്ചില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പ്രഖ്യാപിച്ചു. വീസ തടയുകയും രാജ്യത്ത് തുടരാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആണ് ഊര്‍ജിതമായി നടപ്പില്‍ വരുത്തുന്നത്. കുറ്റകൃത്യം ചെയ്തവരെയും അനധികൃതമായി പ്രവേശിച്ചവരെയുമാണ് ഇപ്പോള്‍ നാടുകടത്തുന്നത്.

എന്നാല്‍ ഈ മാറ്റത്തെ അഭയാര്‍ഥി കൗണ്‍സിലും ചില ലേബര്‍ എംപിമാരും ഇതിനെ അപലപിച്ചു. മുന്‍പ് ക്രമരഹിതമായ വഴികളിലൂടെ എത്തിയ അഭയാര്‍ഥികളെ പത്ത് വര്‍ഷത്തിന് ശേഷം പൗരത്വം നല്‍കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത്തരക്കാര്‍ക്ക് ഇനി മുതല്‍ പൗരത്വം ലഭിക്കില്ല.

Advertisment