Advertisment

'യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മീറ്റ് ': വടംവലിയുടെ ആവേശ പോരാട്ടത്തിൽ അജയ്യരായി 'ലിമ'; ടീമിന്റെ വിജയം ആഘോഷമാക്കി ലിവർപൂൾ മലയാളികൾ

New Update
V

ലിവർപൂൾ: യു കെയിലെ വിവിധ ഇടങ്ങളിലുള്ള മലയാളി അസോസിയേഷന്റെ കൂട്ടായ്മയായ 'യുക്മ'യുടെ ആഭിമുഖ്യത്തിൽ വാറിംഗ്ട്ടനിൽ സംഘടിപ്പിക്കപ്പെട്ട നോർത്ത് വെസ്റ്റ് റീജിയൻ മീറ്റിൽ നടന്ന പൊടിപാറുന്ന മത്സര ഇനമായ വടംവലിയിൽ 'ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ഒന്നാം സ്ഥാനം കരസ്തമാക്കി.

Advertisment

കാണിക്കളെ ഏറെ നേരം ആകാംഷയുടെ മുൾമുനയിൽ നിർത്തിയ വാശിയേറിയ മത്സരത്തിൽ വ്യക്തമായ ആധിപത്യത്തോടെയാണ് ടീം അജയ്യരായത്. പരിചയ സമ്പന്നരായ നിരവധി ടീമുകൾ സാന്നിധ്യമറിയിച്ച വടംവലി മത്സരത്തിൽ, തങ്ങളുടെ ടീം കരസ്തമാക്കിയ അഭിമാന നേട്ടം ആഘോഷമാക്കുകയാണ് ലിവർപൂൾ മലയാളികൾ. 

ടീം ക്യാപ്റ്റൻ ബ്ലെസൻ രാജൻ, കോച്ച് ഹരികുമാർ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കഠിന പരിശീലനത്തിന് ലഭിച്ച അർഹിക്കുന്ന അംഗീകാരം കൂടിയാണ് ഇവർ നേടിയ മിന്നും വിജയം. ബൊവാസ് ഡാനിയേൽ, സജിൻ മാത്യു, ക്ലഷർ ക്ലീറ്റസ്, എബി, സൂരജ്, റിനോ രാജൻ, ജിറാൻ തുടങ്ങിവവരാണ് ടീമിലെ മറ്റു അംഗങ്ങൾ.

 

 

Advertisment