ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബർ 21ന്; വൈവിധ്യമാർന്ന ആഘോഷങ്ങളുമായി വിപുലമായ ഒരുക്കങ്ങൾ

New Update

ഡെറം: ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബർ 21ശനിയാഴ്ച സംഘടിപ്പിക്കും.

Advertisment

അതിവിപുലമായി ആസൂത്രണം ചെയ്തിരിക്കുന്ന ആഘോഷങ്ങൾ ഡെറം ബ്രാൻഡൺ കമ്മ്യൂണിറ്റി ഹാളിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് നടത്തപ്പെടുക.

publive-image

കൃത്യം പത്ത് മണിക്ക് നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന്, മുത്തുക്കുട, താലപ്പൊലി, പഞ്ചവാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മാവേലിയെ വരവേൽക്കൽ, മെഗാ തിരുവാതിര, ശാസ്ത്രീയ നൃത്തങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, വിഭവസമൃദ്ധമായ തിരുവോണസദ്യ, ഫാമിലി ഫൺ ഗെയിംസ്, വടം വലി, ഡി ജെ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടുകൂടി നടത്തപ്പെടുന്നു.

publive-image

ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ ഓണാഘോഷപരിപാടികളിൽ ഏവരും കൃത്യ സമയത്ത് എത്തിചേർന്ന് ആഘോഷങ്ങൾ മികവുറ്റതാക്കണമെന്ന് സംഘാടകർ അറിയിച്ചു. 

 

വേദിയുടെ വിലാസം: 

ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാൾ,DH7 8PS.

Advertisment