സിറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ ഡെറം സേക്രട്ട് ഹാർട്ട്‌ മിഷൻ പ്രഖ്യാപനം സെപ്റ്റംബർ 24 ന്

New Update
G

ഡെറം: സിറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ ഡെറം സേക്രട്ട് ഹാർട്ട്‌ മിഷൻ പ്രഖ്യാപനം സെപ്റ്റംബർ 24 ചൊവ്വാഴ്ച നടക്കും.

Advertisment

വൈകുന്നേരം 5 മണിക്ക് സിറോ മലബാർ സഭയുടെ തലവനും പിതാവുമായ അഭിവാന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെയും ഗ്രേറ്റ്‌ ബ്രിട്ടൺ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും ഇടവക വികാരി ഫാ. ബിനോയ്‌ മണ്ഡപത്തിലിന്റെയും നേതൃത്വത്തിലാണ് മിഷൻ പ്രഖ്യാപനം. 

മിഷൻ പ്രഖ്യാപനത്തിന് ശേഷം മോൻ. ഫാ. ആന്റണി ചുണ്ടലിക്കാട്ടിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തിരുകർമ്മങ്ങളിലും തുടർന്നു നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റിക്കുവേണ്ടി ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്: 

ഷാജു വെള്ളരിങ്ങാട്ട്: 07950799029

ബൈജു കാച്ചപ്പള്ളി: 07936365063

Advertisment