ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ പതിനൊന്നാമത് ഓണാഘോഷം ഗംഭീരമായി

author-image
റോമി കുര്യാക്കോസ്
Updated On
New Update

ഡെറം: ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ പതിനൊന്നാമത് ഓണാഘോഷം ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുമായി ഗംഭീരമായി കൊണ്ടാടി.

Advertisment

ഓണാഘോഷങ്ങളിലും ഓണസദ്യയിലും തദ്ദേശിയരായിട്ടുള്ളവരുടെ പങ്കാളിത്തം ആഘോഷങ്ങൾക്ക് ആഹ്ലാദത്തികവേകി. നിശ്ചൽ ജോൺസൻ സ്വാഗതവും മീനാ സജി കൃതജ്ഞതയും രേഖപ്പെടുത്തി.

publive-image

ഈ കഴിഞ്ഞ ശനിയാഴ്ച്ച ഡോ. ഗുപ്ത, കുഞ്ഞുമോൾ സാജു, അഞ്ജന ജെയ്സൺ, അർഷാ അനിൽകുമാർ, സൂര്യാ അക്ഷയ്, റെനി, നിഷാദ് പുളിങ്കയിൽ, വിഷ്ണു ഗോപിനാഥ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ്, തുടർന്നങ്ങോട്ട് ചാരുതയാർന്ന പരിപാടികളുടെ വർണ്ണ വിസ്മയം ഒരുക്കുകയായിരുന്നു.

publive-image

താലപ്പൊലി, മുത്തുക്കുട, പഞ്ചവാദ്യം, കേരളീയ വേഷം ധരിച്ച കുട്ടികളുടെയും, നൂറിലധികം വരുന്ന വനിതകളുടേയും ഒപ്പം ഒരു വലിയ ജനാവലിയുടേയും അകമ്പടിയോടുകൂടിയുള്ള ഓണാഘോഷ യാത്ര മൈതാനം ചുറ്റി ഹാളിൽ പ്രവേശിച്ചപ്പോൾ, സുനിതാ ഗുപ്ത ചിട്ടപ്പെടുത്തി ആവിഷ്കരിച്ച 'ഗൗരി ശങ്കരം' എന്ന മെഗാ ഫ്യൂഷൻ തിരുവാതിര, നോർത്ത് ഈസ്റ്റ്‌ യു കെ യിലെ ഓണാഘോഷത്തിന്റെ നാഴികകല്ലായിരുന്നു.

publive-image

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ നടന്നു. ശേഷം, കഴിഞ്ഞ അധ്യായന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ അതിഥി, ദിയ, സ്റ്റീവ് കാളാശ്ശേരി, എഡ്വിൻ റെജി, റാനിയ മുജീബ്, മിലൻ ദേവ് എന്നിവർക്കും വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രമിത്, അക്ഷയ്, സുനിതാ ഗുപ്ത എന്നിവർക്കും എം കെ ബാലകൃഷ്ണൻ, ഡോ. ഗുപ്ത എന്നിവർ സമ്മാന വിതരണങ്ങൾ നടത്തി.

publive-image

ഉച്ചക്ക് ശേഷം, കായിക മത്സരം, ഫാമിലി ഫൺ ഗെയിം, എന്നിങ്ങനെ ചാരുതയേറിയ പരിപാടികളിലൂടെ അവിസ്മരണീയ മുഹൂർത്തങ്ങളുമായാണ് ഈ കൊല്ലത്തെ ഓണാഘോഷം സമാപിച്ചത്.

publive-image

ചടങ്ങിലുടനീളം സൂര്യാ അക്ഷയ്, സിന്ധു സതീഷ് കുമാർ എന്നിവർ മനോഹരമായ അവതരണത്തിലൂടെ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.

Advertisment