ബോൾട്ടൻ: അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഓ ഐ സി സി (യു കെ), പീറ്റർബൊറോയിൽ തങ്ങളുടെ പുതിയ യൂണിറ്റ് രൂപീകരിച്ചു.
ശനിയാഴ്ച സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നാഷണൽ വർക്കിങ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് യോഗനടപടികൾക്ക് നേതൃത്വം നൽകി. ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പങ്കെടുത്തു പുതിയ യൂണിറ്റിനും ഭാരവാഹികൾക്കും ആശംസകൾ നേർന്നു.
ദിവസങ്ങളുടെയിടയിൽ ഓ ഐ സി സി (യു കെ) - യുടെ നാലാമത്തെ യുണിറ്റിന്റെ രൂപീകരണമാണ് ഇന്നലെ സംഘടിപ്പിക്കപ്പെട്ടത്.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: റോയ് ജോസഫ്
വൈസ് പ്രസിഡന്റുമാർ: എബ്രഹാം കെ ജേക്കബ്, ജിജി ഡെന്നി
ജനറൽ സെക്രട്ടറി: സൈമൺ ചെറിയൻ
ജോയിന്റ് സെക്രട്ടറിമാർ: ദിനു എബ്രഹാം, സിബി അറക്കൽ
ട്രഷറർ: ജെനു എബ്രഹാം
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു