/sathyam/media/media_files/2026/01/24/stefan-2026-01-24-20-12-17.jpg)
ലണ്ടൻ: യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു. യുകെയിലെ മലയാളി മെഡിക്കൽ വിദ്യാർഥി സ്റ്റെഫാൻ വർ​ഗീസാണ് (22) അപ്രതീക്ഷിതമായി വിടവാങ്ങിയത്.
ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ് സ്റ്റെഫാൻ. ബിരുദം പൂർത്തിയാകാൻ ഇനി ​ഏതാനും ​ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മരണം സംഭവിച്ചത്.
പ്രാധമിക പരിശോധനയിൽ ഹൃദയാഘാതമാണ് മരണ കാരണം എന്ന് പറയപ്പെടുന്നു. എന്നത്തെയും പോലെ ഹോസ്പിറ്റൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റെഫാൻ പതിവ് പോലെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസമാണ് സ്റ്റെഫാനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ലാപ്ടോപ്പിന് മുന്നിൽ കസേരയിലിരിക്കുന്ന രൂപത്തിലാണ് സ്റ്റെഫാനെ കണ്ടെത്തിയത്. പ്ലേസ്മെന്റിന്റെ ഭാ​ഗമായി ഒരുമാസമായി സ്റ്റെഫാൻ ബറോയിൽ താമസിച്ചു വരുകയായിരുന്നു.
സിം​ഗപ്പൂരിൽ നിന്നും യുകെയിലേക്ക് കുടിയേറിയ തിരുവല്ല പുതുശ്ശേരി സ്വദേശി ഡോ. വിനോദ് വർ​ഗീസ് ​ഗ്രേസ് വർ​ഗീസ് എന്നിവരുടെ മകനാണ് സ്റ്റെഫാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us