Advertisment

യാക്കോബായ സുറിയാനി സഭ യു കെ ഭദ്രാസന കുടുംബ സംഗമം സെപ്റ്റംബർ 28, 29 ദിവസങ്ങളിൽ; ലെസ്റ്ററിൽ ഒരുങ്ങുന്നത് ആയിരത്തിൽ പരം വിശ്വാസികൾ പങ്കെടുക്കുന്ന മഹാസംഗമം

New Update
B

ലെസ്റ്റർ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യു കെ ഭദ്രാസനത്തിന്റെ 2024 - ലെ ഫാമിലി കോൺഫറൻസ് സെപ്റ്റംബർ 28 (ശനി), 29 (ഞായർ) ദിവസങ്ങളിൽ സംഘടിപ്പിക്കും. ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ലെസ്റ്ററിലുള്ള സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ചാണ് ചടങ്ങുകൾ നടത്തുന്നത്. 

Advertisment

ഭദ്രാസനത്തിലെ 40 - ൽ പരം പള്ളികളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ചടങ്ങുകൾക്ക് മിഴിവ് വർധിപ്പിക്കുവാൻ നാട്ടിൽ നിന്നും എത്തിച്ചേരുന്ന പ്രബുദ്ധരായ മഹനീയ വ്യക്തികളുടെ കുടുംബ ക്ലാസുകൾ, കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകൾ, ദൃശ്യ - ശ്രവ്യ ചാരുത പകരുന്ന വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ തുടങ്ങിയവ അണിയറയിൽ സജ്ജമാക്കിയിട്ടുണ്ട്.

യുകെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ കൂടിയ യുകെ ഭദ്രാസന കൗൺസിൽ യോഗമാണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കുന്നത്. 

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ യുകെ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. 

സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നതായും സംഘടകർ പറഞ്ഞു.

 

സംഗമ വേദിയുടെ വിലാസം:

PRAJAPATI HALL

21 ULVERSCROFT ROAD, LEICESTER

LE46BY

Advertisment